Home » Blog » kerala Max » ഇന്ത്യൻ സിനിമ ഭരിക്കുന്നത് ആര്? നടിമാരുടെ റേറ്റിങ്ങിൽ ആലിയയ്ക്ക് ഒന്നാം സ്ഥാനം, സാമന്തയ്ക്ക് കനത്ത തിരിച്ചടി
alia-bhatt-at-cannes-film-festival-2026-image-credit-abs-ig-18584946-16x9_0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സാമന്ത. മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും, മികച്ച വേഷങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലെ നിലപാടുകളിലൂടെയും താരം മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. ഓർമാക്സ് മീഡിയയുടെ ജനപ്രിയ നായികമാരുടെ പട്ടികയിൽ ഏറെക്കാലം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന സാമന്തയെ, ഏപ്രിൽ മാസത്തെ പട്ടികയിൽ പിന്തള്ളിക്കൊണ്ട് ആലിയ ഭട്ട് ഒന്നാമതെത്തി. മാർച്ചിൽ രണ്ടാം സ്ഥാനത്തായിരുന്ന ആലിയയാണ് ഇപ്പോൾ പട്ടികയിൽ മുന്നിലെത്തിയത്.

ദീപിക പദുക്കോൺ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ, നാലാമത് രശ്മിക മന്ദാനയും അഞ്ചാമത് കാജൽ അഗർവാളുമാണ്. തുടർച്ചയായ വിജയങ്ങളിലൂടെ സായ് പല്ലവി പട്ടികയിൽ ആറാം സ്ഥാനത്തെത്തി. കമൽഹാസൻ നിർമ്മിച്ച് ശിവകാർത്തികേയൻ നായകനായ ‘അമരൻ’ എന്ന ചിത്രം ആഗോളതലത്തിൽ 300 കോടി രൂപ നേടുകയും, നാഗചൈതന്യയ്‌ക്കൊപ്പം അഭിനയിച്ച ‘തണ്ടേൽ’ എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തത് സായ് പല്ലവിയുടെ ജനപ്രീതി വർദ്ധിപ്പിച്ചു.

ഏഴാം സ്ഥാനത്ത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും, എട്ടാമത് ശ്രീലീലയും, ഒമ്പതാമത് കൃതി സനോണും പത്താം സ്ഥാനത്ത് തൃഷയും ഇടംപിടിച്ചു. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള പത്ത് നായികമാരിൽ മൂന്നുപേർ മാത്രമാണ് ബോളിവുഡിൽ നിന്നുള്ളത് എന്നത് ശ്രദ്ധേയമാണ്. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ നായികമാർ നേടുന്ന സ്വീകാര്യതയാണ് ഈ പട്ടിക വ്യക്തമാക്കുന്നത്.