കൊച്ചി: ഓണത്തോടൊപ്പം ഇന്ത്യ ഉത്സവ സീസണിലേക്ക് പ്രവേശിക്കുമ്പോൾ, BSH Hausgeräte GmbH ന്റെ അനുബന്ധ സ്ഥാപനവും പ്രീമിയം വീട്ടുപകരണങ്ങളിൽ ആഗോളനേതാവുമായ BSH Home Appliances Pvt. Ltd. the Bosch ,Siemens എന്നിവയിൽ നിന്നുള്ള സ്മാള് അപ്ലയൻസ് പോർട്ട്ഫോളിയോയുടെ ആദ്യ സംയോജിത പ്രദർശനം ഇന്ന് കൊച്ചിയിൽ അവതരിപ്പിച്ചു. ഒരു ഉത്സവകാലത്തെ വാഗ്ദാനങ്ങൾ എന്നതിലുപരി, പ്രീമിയം സ്മാള് അപ്ലയൻസ് വിഭാഗത്തിലുള്ള ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വക്താക്കളിൽ ഒന്നായി സ്വയം സ്ഥാപിക്കാനുള്ള BSHന്റെ ദീർഘകാല അഭിലാഷത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ പ്രദർശനം അടയാളപ്പെടുത്തുന്നു.
ഫുഡ് പ്രിപ്പറേഷൻ , കുക്കിങ് , പ്രീമിയം കോഫി സൊല്യൂഷനുകൾ എന്നിവയ്ക്കായുള്ള സമ്പൂർണ്ണമായ രീതികൾ ആദ്യമായി ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്ന പ്രദർശനം, ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പുതുമകൾ സംയോജിപ്പിച്ച് കൊണ്ട് സ്മാൾ ഡൊമെസ്റ്റിക് ആപ്ലയൻസ് വിഭാഗത്തെ പുനർനിർവചിക്കാനുള്ള BSHന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഒന്ന് തന്നെയാണ്. പരമ്പരാഗത ഓണസദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചിന്താപൂർവ്വം രൂപകൽപ്പന ചെയ്ത ഉപകരണങ്ങളിലൂടെ ഇന്ത്യൻ പാചകത്തെ നിർവചിക്കുന്ന ആധികാരികതയും, രുചിക്കൂട്ടുകളും, പാചക പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ആഘോഷ അവസരങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെ ലളിതമാക്കാമെന്ന് ഈയനുഭവം നമുക്ക് വ്യക്തമാക്കുന്നു. ഇന്ത്യൻ കുടുംബങ്ങളിൽ എങ്ങനെ പാചകം ചെയ്യുന്നു, ആഘോഷങ്ങളെ സ്വീകരിക്കുന്നു, ജീവിത ശൈലി എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള BSHന്റെ ആഴത്തിലുള്ള ധാരണയിൽ നിന്നാണ് ഈ ചിന്ത ഉടലെടുക്കുന്നത്. പ്രാദേശിക വിപണികൾക്കായി ആഗോള ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നതിനുപകരം, ഇന്ത്യൻ അടുക്കളകളുടെ സവിശേഷമായ ആവശ്യങ്ങൾക്ക് കമ്പനി പരിഹാരങ്ങളൊരുക്കുന്നു – കല്ലിൽ പൊടിച്ചെടുക്കുന്ന മസാലകളുടെ ആധികാരിക ഘടന പുനർനിർമ്മിക്കുന്നത് മുതൽ പരമ്പരാഗത ലഘുഭക്ഷണങ്ങളിൽ നിന്നുള്ള രുചി പകരുന്നത് വരെ ഇവ വിപുലമായ പ്രാദേശിക പാചകരീതികളെ കൂടുതൽ അനായാസമാക്കുന്നു. ജർമ്മൻ എഞ്ചിനീയറിംഗിനെ ആഴത്തിലുള്ള പ്രാദേശിക ഉപഭോക്തൃ ഉൾക്കാഴ്ചകളുമായി സംയോജിപ്പിക്കുന്നതിലൂടെ, ഇന്ത്യയുടെ സമ്പന്നമായ പാചക പൈതൃകത്തിന് അനുസൃതമായ അസാധാരണമായ ഉപയോക്തൃ അനുഭവം നൽകുന്ന വ്യത്യസ്തമായ സ്മാള് അപ്ലയൻസസ്കളുടെ പോർട്ട്ഫോളിയോയാണ് BSH സൃഷ്ടിക്കുന്നത്.
Bosch, Siemens’ എന്നിവയുടെ പ്രീമിയം ഉപകരണ വിഭാഗങ്ങളിലുടനീളം കരുത്തുറ്റതും സ്ഥിരതയുള്ളതുമായ വളർച്ചയോടെ BSH Home Appliances-കളുടെ തന്ത്രപരമായ വിപണിയെന്ന നിലയിൽ കേരളം അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നു. സമ്പന്നമായ പാചക പാരമ്പര്യങ്ങൾക്കും വിവേകമുള്ള ഉപഭോക്താക്കൾക്കും അഭിലഷണീയമായ ഗാർഹിക പരിഹാരങ്ങളോടുള്ള താല്പര്യത്തിനും പേരുകേട്ട ഈ സംസ്ഥാനം ആധുനിക ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രതീക്ഷകൾ നിറവേറ്റുന്നതിനിടയിൽ ഇന്ത്യൻ കുടുംബങ്ങൾക്കായി ചിന്താപൂർവ്വം വികസിപ്പിച്ചെടുത്ത പുതുമകൾ പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു വേദി നൽകുകയും ചെയ്യുന്നു.
BSH ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ വികസന സ്തംഭങ്ങളിലൊന്നായി സ്മാൾ ഡൊമെസ്റ്റിക് അപ്ലയൻസ് മാറുന്നു, മാത്രമല്ല ഇന്ത്യയെക്കുറിച്ചുള്ള കമ്പനിയുടെ ദീർഘകാല കാഴ്ചപ്പാടിന്റെ കേന്ദ്രമായി തുടരുകയും ചെയ്യുന്നു. 40,000 കോടിയിലധികം മൂല്യമുള്ള ഇന്ത്യൻ സ്മാള് അപ്ലയൻസ് വിപണി പ്രതിവർഷം 8-9% വളരുന്നതിനാൽ, ഇന്ത്യൻ ഉപഭോക്താക്കളുടെ പാചക -ജീവിത ശൈലിയ്ക്കായി രൂപകൽപ്പന ചെയ്ത സമ്പൂർണ്ണ മാസ് പ്രീമിയം ഫുഡ് പ്രിപ്പറേഷൻ , കുക്കിംഗ് അപ്ലയൻസസ് , പ്രീമിയം കോഫി, ഹോം കെയർ സൊല്യൂഷനുകൾ എന്നിവയിലുടനീളം BSH നിക്ഷേപം ത്വരിതപ്പെടുത്തുന്നു.
ചടങ്ങിൽ സംസാരിച്ച Saif Khan, Managing Director & CEO, BSH Home Appliances India പറഞ്ഞു, “ഇതാദ്യമായാണ് ഞങ്ങൾ ഞങ്ങളുടെ സമ്പൂർണ്ണ ഡൊമെസ്റ്റിക് അപ്ലയൻസുകളുടെ പോർട്ട്ഫോളിയോയെ അതിമനോഹരമായ ഉപഭോക്തൃ അനുഭവത്തിലൂടെ ഒരുമിച്ച് കൊണ്ടുവരുന്നത്. കൂടാതെ നൂതന കണ്ടുപിടുത്തങ്ങൾ എങ്ങനെ പരമ്പരാഗത ഇന്ത്യൻ പാചകത്തെ ലഘൂകരിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇതു പോലെ മറ്റൊരു മികച്ച അവസരമില്ല. ഇന്ത്യൻ അടുക്കളകൾ യഥാർത്ഥത്തിൽ സജീവമാകുന്നത് ഉത്സവാസരങ്ങളിലാണ്, ഈ അവസരങ്ങളിൽ ആധികാരികമായ ഇന്ത്യൻ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സമയവും പരിചരണവും പരിശ്രമവും മനോഹരമായി പ്രദർശിപ്പിക്കപ്പെടുന്നു. ഈ പാരമ്പര്യങ്ങളെ മാറ്റിസ്ഥാപിക്കുകയല്ല, മറിച്ച് പാരമ്പര്യങ്ങൾ സംരക്ഷിക്കുന്ന അർത്ഥവത്തായ നവീകരണത്തിലൂടെ അവയെ ലളിതവും കൂടുതൽ ആസ്വാദ്യകരവും കൂടുതൽ പ്രാപ്യവുമാക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
ഉപഭോക്താക്കൾ എങ്ങനെ ഭക്ഷണം തയ്യാറാക്കുന്നു, ഉത്സവങ്ങൾ ആഘോഷിക്കുന്നു, പരമ്പരാഗത രുചികൾ സംരക്ഷിക്കുന്നു, മാറുന്ന ജീവിതശൈലികളുമായി പൊരുത്തപ്പെടുന്നു എന്നിവയെല്ലാം മനസിലാക്കാൻ ഞങ്ങൾ സമയം ചെലവഴിക്കുന്നു. ഈ ഉൾക്കാഴ്ചകൾ നമ്മൾ സൃഷ്ടിക്കുന്ന ഓരോ ഉൽപ്പന്നത്തെയും രൂപപ്പെടുത്തുന്നു, അത് പുതുമയുള്ള മസാലപ്പൊടികളുടെ ഘടന നൽകുമ്പോഴും, രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ പാചകത്തിന് സഹായിക്കുകയും കഫെയിലെതു പോലുള്ള ഗുണനിലവാരമുള്ള കാപ്പി വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഉൽപ്പന്നങ്ങൾ മാത്രമല്ല, ആളുകളെ അടിസ്ഥാനമാക്കി വീകരിക്കുന്ന ബ്രാൻഡുകൾക്കാണ് ഭാവിയുള്ളത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു “.
“ആഗോളതലത്തിൽ BSHന്റെ ഏറ്റവും തന്ത്രപരമായ വളർച്ചാ വിപണികളിലൊന്നാണ് ഇന്ത്യ, സ്മാൾ ഡൊമെസ്റ്റിക് അപ്ലയൻസുകൾ ഇത്തരത്തിലുള്ള വളർച്ചയുടെ ഏറ്റവും ശക്തമായ എഞ്ചിനുകളിൽ ഒന്നായിരിക്കും. രാജ്യത്തെ പ്രമുഖ പ്രീമിയം സ്മാൾ ഡൊമെസ്റ്റിക് അപ്ലയൻസുകൾ കമ്പനികളിൽ ഒന്നായി Bosch സ്ഥാപിച്ചു കൊണ്ട് , ദീർഘകാല വീക്ഷണത്തോടെയും പുതുമ, ഉപയോക്തൃ അനുഭവം, ഉപഭോക്തൃ വിശ്വാസം എന്നിവയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അഭിലാഷവുമാണ് ഞങ്ങൾ വ്യക്തമാക്കുന്നത്.
ഉപഭോക്താക്കൾക്ക് ആദ്യ പരിഗണന നല്കുന്ന ചിന്താഗതി ഉൾക്കൊണ്ട് പ്രാദേശികമായ രുചികളുടെ ആധികാരികത കാത്തുസൂക്ഷിക്കുന്നതിനൊപ്പം ആഘോഷാവസരങ്ങളിലെ പാചകത്തിന്റെ ഓരോ ഘട്ടവും ലളിതമാക്കുന്നതിന് Bosch, Siemens എന്നിവയുടെ ചെറിയ ഗാർഹിക ഉപകരണങ്ങൾ എങ്ങനെ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്ന ഒരു ആധികാരിക ഓണസദ്യ തയ്യാറാക്കുന്നതിന്റെ സമ്പൂർണ്ണ യാത്ര ഓണം പ്രദർശനം ജീവസുറ്റതാക്കി.
ഈ ഓണത്തിന് Bosch PureMixx Plus ന്റെ 40+ പാചക തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ, ദക്ഷിണേന്ത്യൻ ചട്ണികൾ, മസാലകൾ, ബാറ്ററുകൾ എന്നിവയുടെ പരമ്പരാഗത രുചിക്കൂട്ടുകൾ പുനർനിർമ്മിക്കുന്നതിന് ഉപഭോക്താക്കൾക്കായി ബ്രാൻഡിൽ നിന്നുള്ള പേറ്റന്റ് നേടിയ സ്റ്റോൺ പൌണ്ടിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന Bosch TrueMixx Pro Mixer Grinder, രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ പാചകത്തിനായി Bosch Crispmaxx Air Fryer എന്നിവ ഉൾപ്പെടുന്ന ശ്രേണിയുടെ പ്രയോജനങ്ങൾ ആസ്വദിക്കാൻ കഴിയും.
പുതുതായി സമാരംഭിച്ച Bosch induction cooktops, True Safe Gas Stoves,, നിലവിലുള്ള ജ്യൂസർ മിക്സർ ഗ്രൈൻഡറുകൾ, Bosch Fully Automatic Coffee Machine എന്നിവയ്ക്കൊപ്പം Siemens EQ700 iAroma Fully Automatic Coffee Machine ഉം അവതരിപ്പിച്ചു, ഇത് ഇന്ത്യയുടെ പാചക പാരമ്പര്യത്തെ അടിസ്ഥാനമാക്കി ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനായി ചിന്താപൂർവ്വം രൂപകൽപ്പന ചെയ്ത ഒരു സംയോജിത പ്രീമിയം അടുക്കള അനുഭവം സൃഷ്ടിക്കുന്നതിനുള്ള BSH കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
ഓണം ഓഫറുകൾ:
തിരഞ്ഞെടുത്ത Bosch PureMixx, Air Fryer, Mixer Grinder മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഏകദേശം 975 രൂപ വിലമതിക്കുന്ന Borosil ഗ്ലാസ് ടിഫിനുകൾ ബോക്സ് സമ്മാനമായി ലഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള മിക്സർ ഗ്രൈൻഡർ എക്സ്ചേഞ്ച് ചെയ്യാനും Bosch സെലക്ടഡ് മോഡലുകളിൽ 35 ശതമാനം വരെ കിഴിവ് നേടാനും കഴിയും.
ഓരോ പർച്ചേയ്സിനും (3000/- രൂപയ്ക്ക് മുകളിൽ) പ്രമോഷണൽ കാലയളവിൽ 250 രൂപ മൂല്യമുള്ള ക്യാഷ്ബാക്ക് സ്ക്രാച്ച് കാർഡും 10 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക് കാറും ആകർഷകമായ ഗിഫ്റ്റ് വൌച്ചറുകളും ഉൾപ്പെടെയുള്ള ബമ്പർ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ടായിരിക്കും.
