കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും. നടന് പൃഥിരാജ് സുകുമാരന്‍ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് ഏഴ് മുതല്‍ ആരാധകര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ‘ticketgenie’ എന്ന വെബ്സൈറ്റിലോ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
ജനുവരി 31 നാണ് മത്സരം. മലയാളി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരമാണിത്. അതുകൊണ്ട് തന്നെ നിരവധി പേര് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് സാധ്യത. മത്സരം കാണാന്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതം.
മലയാളി താരം സഞ്ജു സാംസണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 68 മത്സരങ്ങളില്‍ കളിച്ചെങ്കിലും, കേരളത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല
