Home » Blog » kerala Max » ഇത് താൻ ടാ സൂപ്പർസ്റ്റാർ; രാജാസാബ് വേദിയിൽ ഹൃദയം കവർന്ന് പ്രഭാസ്; പ്രശംസയുമായി സോഷ്യൽ മീഡിയ
prabhu-680x450

മാരുതിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ഹൊറർ കോമഡി ചിത്രം ‘ദി രാജാസാബ്’ ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രീ-റിലീസ് ഇവന്റിൽ പ്രഭാസ് നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

‘സീനിയർ എന്നും സീനിയർ ആണ്. അവരിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. അവർ കഴിഞ്ഞ് മാത്രമേ ഞാൻ ഉള്ളൂ. സംക്രാന്തിക്ക് ഒപ്പം ഇറങ്ങുന്ന എല്ലാ സിനിമയും ബ്ലോക്ക്ബസ്റ്റർ ആകണം. എന്റെ സിനിമയും വിജയിച്ചാൽ സന്തോഷം’, എന്നായിരുന്നു നടന്റെ വാക്കുകൾ. മറ്റു താരങ്ങളുടെ സിനിമകളെയും സ്വന്തം സിനിമ പോലെ ചേർത്തുനിർത്തുന്ന പ്രഭാസിന്റെ മനസിനെ അഭിനന്ദിക്കുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നല്ല മനസിന്റെ ഉടമയാണ് പ്രഭാസ് എന്നും കമന്റുകൾ ഉണ്ട്. ചിരഞ്ജീവി, ശർവാനന്ദ്, രവി തേജ തുടങ്ങിയ താരങ്ങളുടെ സിനിമകളും സംക്രാന്തിക്ക് എത്തുന്നുണ്ട്.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമ്മിക്കുന്ന ‘ദി രാജാസാബ്’, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ്. വിവേക് കുച്ചിബോട്‌ല സഹനിർമ്മാതാവായ ഈ ചിത്രത്തിന്റെ അണിയറയിൽ പ്രമുഖരായ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്.