xc-6-680x450.jpg

മിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. നടിയും മോഡലുമായ നിവാഷിനി കൃഷ്ണന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ റീപോസ്റ്റ് ചെയ്തതാണ് ഉദയനിധിക്ക് വിനയായത്. നിമിഷ നേരം കൊണ്ടാണ് ഈ റീപോസ്റ്റ് വൈറലായത്. ഇതിന് പിന്നാലെ ട്രോളന്മാരുടെ ആക്രമണമാണ് ഉദയനിധി നേരിടുന്നത്.

‘ഉദയനിധിക്ക് ‘എൻ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന നടിമാരോട് വലിയ പ്രിയമാണ്, ഇതൊക്കെ ശ്രദ്ധിച്ച് ചെയ്യേണ്ടേ’ തുടങ്ങിയ പരിഹാസ കമന്റുകളാണ് പ്രധാനമായും ഉയരുന്നത്. നടി നിവാഷിനിയെ ഉദയനിധി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടെന്ന സോഷ്യൽ മീഡിയ കണ്ടെത്തലും ഈ വിവാദത്തിന് ആക്കം കൂട്ടി.

ചിത്രങ്ങൾ റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് വൈറലായതോടെ, ഡിഎംകെ പ്രവർത്തകർ തങ്ങളുടെ നേതാവിനെ പ്രതിരോധിക്കാൻ രംഗത്തെത്തി. അബദ്ധത്തിൽ കൈ തട്ടിയതാകാം എന്നാണ് ഇവർ നൽകുന്ന വിശദീകരണം. സംഭവം വലിയ വാർത്തയായതോടെ നടിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. നിലവിൽ 4 ലക്ഷം ഫോളോവേഴ്‌സുള്ള നിവാഷിനി ഇതോടെ തമിഴകം മുഴുവൻ ശ്രദ്ധേയയായി.

വിവാദത്തിന് പിന്നാലെ നിവാഷിനിയുടെ മറ്റ് ചിത്രങ്ങൾക്കും ഉദയനിധിയുടെ സ്റ്റിക്കറുകൾ കൊണ്ടുള്ള കമന്റുകൾ നിറയുന്നുണ്ട്. നടിയുടെ പല പോസ്റ്റുകൾക്കും ഇതിനുശേഷം വലിയ റീച്ചാണ് ലഭിക്കുന്നത്. അതേസമയം, ഉദയനിധി സ്റ്റാലിൻ ഈ റീപോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. ബിഗ് ബോസ് സീസൺ 6-ലെ മത്സരാർഥിയായിരുന്ന നിവാഷിനി കൃഷ്ണൻ ‘ബൂമറാങ്’ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *