Home » Blog » Kerala » ഇഎസ്‌ഐയിലൂടെ ആധുനിക വൈദ്യ സഹായം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി
FB_IMG_1771678826823

 

 

റാന്നി ഇഎസ്‌ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു

 

സാമൂഹിക സുരക്ഷ പദ്ധതിയായ ഇഎസ്‌ഐ യിലൂടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആധുനിക വൈദ്യ സഹായം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ നൈപുണ്യ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. റാന്നി ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റാന്നിയിലെ പുതിയ ഡിസ്‌പെന്‍സറിയിലൂടെ നിരവധി തൊഴിലാളികള്‍ക്ക് മികച്ച ചികിത്സ സൗകര്യം എളുപ്പത്തില്‍ ലഭിക്കും. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിന്റെ സേവനം കൂടുതല്‍ ജനകീയമാക്കുകയും വിപുലികരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

നാടിന്റെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമെന്ന് അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി നിരവധി നേട്ടം കൈവരിച്ചു. തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷ പദ്ധതിയായ ഇഎസ്‌ഐ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കിഫ്ബിയിലൂടെ 17 കോടി രൂപ ചെലവഴിച്ച് മണ്ഡലത്തില്‍ നിര്‍മിക്കുന്ന റാന്നി താലൂക്ക് ആശുപത്രി അവസാന ഘട്ടത്തിലാണ്. എഴുമറ്റൂര്‍ ആശുപത്രി നിര്‍മാണം 90 ശതമാനം പൂര്‍ത്തിയാക്കി. പഴവങ്ങാടിയില്‍ 10.50 കോടി രൂപയില്‍ നിര്‍മിക്കാനൊരുങ്ങുന്ന വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായും എംഎല്‍എ പറഞ്ഞു.

ഇഎസ്‌ഐ യുടെ സേവനം അസംഘടിത മേഖലയിലുള്‍പ്പടെയുള്ള തൊഴിലാളികള്‍ക്ക് ലഭ്യമാക്കുമെന്ന് മുഖ്യാതിഥി ആന്റോ ആന്റണി എംപി പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമാരുതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂലി സാബു, ആരോണ്‍ ബിജിലി പനവേലി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തന്‍ പറമ്പില്‍, റാന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.ജെ ബിന്ദുമോള്‍, ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ ഡോ. വി.എ സിനി പ്രിയദര്‍ശിനി, കൊല്ലം സബ് റീജിയണല്‍ ഓഫീസ് ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റ്റോജിന്‍ തോമസ്, ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വരദ ഇളമണ്‍, വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ കെ.കെ.സുരേന്ദ്രന്‍, എം.വി. പ്രസന്നകുമാര്‍, രഞ്ചി പതാലില്‍, ബോബി കാക്കാനപ്പള്ളി, രഞ്ജിത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ജോജോ കോവൂര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.