Home » Top News » Kerala » ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത അപകടം: കരാർ കമ്പനിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു
7b137384a22679c1e672926d8c5262cd91de9a81bbc606ccfa87814902304cff.0

ലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡറുകൾ നിലംപതിച്ചുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. പുലർച്ചെ രണ്ടരയ്ക്ക് നടന്ന അപകടത്തിൽ ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോയ ഹരിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് ആണ് മരിച്ചത്. ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ച് ഉയർത്തുന്നതിനിടെ 100 ടൺ വീതം ഭാരമുള്ള ഗർഡറുകൾ രാജേഷിന്റെ വാനിന് മുകളിലേക്ക് വീഴുകയായിരുന്നു.

ഡ്രൈവർ കാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം. എന്നാൽ ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് വ്യക്തമാക്കി. സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടുകയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നഷ്ടപരിഹാരക്കാര്യത്തിൽ തീരുമാനം ആകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം. ദേശീയപാത അതോറിറ്റിയിൽ നിന്നോ സർക്കാരിൽ നിന്നോ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *