ആന്റി-തെഫ്റ്റ് ഫീച്ചറുമായി സാംസങ്

സാംസങ്ങ് ഫോൺ ഉപയോഗിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. ഏറ്റവും പുതിയ വൺ യുഐ 7 അപ്‌ഡേറ്റിലൂടെ നിലവിലുള്ള ആന്റി-തെഫ്റ്റ് സവിശേഷതകൾ അപ്ഡേറ്റ് ചെയ്തതായി അറിയിച്ചിരിക്കുകയാണ് സാംസങ്. കൂടാതെ മറ്റുചില ഫീച്ചറുകളും പുതിയ അപ്ഡേറ്റിലുണ്ട്. ഇതിൽ ഒരു സവിശേഷതയാണ് ആന്റി- റോബറി സ്യൂട്ട്. അതായത് ഫോൺ മോഷ്ടിക്കപ്പെട്ടാലും, കണ്ടുപിടിക്കാൻ കഴിയുമത്രെ.

ഐഡന്റിറ്റി ചെക്കും, സെക്യൂരിറ്റി ഡിലെയും ഉൾപ്പെടുന്നതാണ് ആന്റി-റോബറി സ്യൂട്ട്. ഈ സവിശേഷതകൾ സാംസങ് ഗാലക്‌സി S25 സീരിസിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാൽ പുതിയ അപ്ഡേറ്റ് വന്നതോടെ എല്ലാ സാംസങ് ഗാലക്‌സി ഫോണുകളിലും ആന്റി- റോബറി സ്യൂട്ട് ലഭ്യമാവും.

നിലവിലുള്ള തെഫ്റ്റ് പ്രൊട്ടക്ഷൻ സ്യൂട്ടിൽ പ്രധാനമായും മൂന്നു സവിശേഷതകളുണ്ട്. ഇതിൽ ആദ്യത്തേത് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കാണ്. മോഷണം നടക്കുമ്പോൾ ഉണ്ടായേക്കാൻ സാധ്യതയുള്ള ചലനങ്ങൾ ഡിവൈസ് തിരിച്ചറിയും. ഉദാഹരണത്തിന് ആരെങ്കിലും ഫോൺ തട്ടി പറിക്കുകയാണെങ്കിൽ സ്‌ക്രീൻ ലോക്ക് ചെയ്യപ്പെടും.

ദീർഘനേരം നെറ്റ് വർക്കിൽ നിന്ന് ഉപകരണം വിച്ഛേദിക്കപ്പെട്ടാലും സ്‌ക്രീൻ ലോക്ക് ആകുന്നതാണ് രണ്ടാമത്തെ സവിശേഷത. റിമോട്ട് ലോക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ ഫോൺ നമ്പർ ഉപയോഗിച്ച് വിദൂരത്ത് നിന്നും ഫോണ് ലോക്ക് ചെയ്യാൻ പറ്റുന്നതാണ് മൂന്നാമത്തേത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *