night-680x450.jpg (1)

പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ബോക്സ് ഓഫീസിൽ സൂപ്പർ വിജയത്തിലേക്ക് കുതിക്കുന്നു. മാത്യു തോമസ് നായകനായ ഈ ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ചിത്രം ഒക്ടോബർ 24-നാണ് ആഗോളതലത്തിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം 5 കോടി 20 ലക്ഷം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടി.

മാത്യു തോമസിന്റെ കരിയറിലെ തന്നെ മികച്ച ആഗോള ബോക്സ് ഓഫീസ് ഓപ്പണിംഗുകളിൽ ഒന്നാണ് ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ സ്വന്തമാക്കിയത്. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ഹൊറർ, ഫാന്റസി ഘടകങ്ങൾക്കൊപ്പം കോമഡിയും സസ്‌പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ, ത്രസിപ്പിക്കുന്ന അനുഭവമാണ് നൽകുന്നതെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. കിടിലൻ ദൃശ്യങ്ങളും സംഗീതവും ചിത്രത്തെ ആദ്യാവസാനം ആകാംക്ഷാഭരിതമാക്കുന്നു. ‘ഫൈറ്റ് ദ നൈറ്റ്’, “കാതൽ പൊന്മാൻ”, “ഭൂത ഗണം”, “കുളിരേ” എന്നീ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ആകർഷിക്കുന്ന ഈ ഫൺ ഫാന്റസി ത്രില്ലർ സഞ്ചരിക്കുന്നത്.

‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി എന്നിവരാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. എ ആന്‍ഡ് എച്ച്.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർക്ക് പുറമെ അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *