Home » Blog » Education » ആക്സിസ് ബാങ്ക് സ്പ്ലാഷ് 2025 വിജയികളെ പ്രഖ്യാപിച്ചു
27

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് 7 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള തങ്ങളുടെ ദേശീയ കല, കരകൗശല, സാഹിത്യ മത്സരത്തിന്റെ 13-ാമത് പതിപ്പായ സ്പ്ലാഷ് 2025 ലെ വിജയികളെ പ്രഖ്യാപിച്ചു. ‘ദിൽ സേ ഓപ്പൺ’ എന്ന ബ്രാൻഡ് ആശയത്തിൽ വേരൂന്നിയ സ്പ്ലാഷ് ഇന്ത്യയിലുടനീളമുള്ള യുവ മനസ്സുകൾക്ക് അവരുടെ സർഗ്ഗാത്മകതയും ഭാവനയും പ്രകടിപ്പിക്കാനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലുടനീളം 7 ലക്ഷത്തോളം എൻട്രികൾ നേടി ഈ വർഷത്തെ സ്പ്ലാഷ് പതിപ്പിന് നല്ല പ്രതികരണമാണ് ലഭിച്ചത്.  1,900-ലധികം സ്‌കൂളുകളിലും രാജ്യവ്യാപകമായി 5,500-ലധികം ആക്സിസ് ബാങ്ക് ശാഖകളിലൂടെ പങ്കാളിത്തം നേടുകയും ചെയ്തു.  ശക്തമായ അടിസ്ഥാനതലത്തിലുള്ള സാന്നിധ്യവും ഇന്ത്യയിലുടനീളമുള്ള ഇത്  വ്യാപ്തിയും അടിവരയിടുന്നു.

ആറ് വിജയികൾക്കും ആറ് റണ്ണേഴ്‌സ് അപ്പുകൾക്കും യഥാക്രമം ഒരു ലക്ഷം,  50,000 രൂപ എന്നിങ്ങനെ  സമ്മാനമായി ലഭിക്കും. വിജയിക്കുന്ന കലാസൃഷ്ടികൾ ബെംഗളൂരുവിലെ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയിൽ പ്രദർശിപ്പിക്കും. കൂടാതെ യോഗ്യത നേടുന്ന മികച്ച 400 പേർക്ക്  ഇക്സിഗോ, അമേരിക്കൻ ടൂറിസ്റ്റർ എന്നിവയുൾപ്പെടെയുള്ള പാർട്ണർ ബ്രാൻഡുകളിൽ നിന്നുള്ള സമ്മാനങ്ങളും വൗച്ചറുകളും ലഭിക്കും.