Home » Blog » kerala Max » ആക്ഷേപിച്ചവർ ഇപ്പോൾ ഒപ്പമോ? ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ!
vd_satheesan-2

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത ലോക കേരളസഭ തുടരാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഇതിനോടകം ഭരണാനുമതി നൽകിയിട്ടുണ്ട്. ഭരണപരമായ പ്രാരംഭ ചെലവുകൾക്കായി രണ്ട് കോടി രൂപയും അനുവദിച്ചു. ധൂർത്ത് ആരോപിച്ചായിരുന്നു അന്ന് യുഡിഎഫ് ഈ വേദി ബഹിഷ്കരിച്ചിരുന്നത്.

കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനകളുടെയും ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ഈ തീരുമാനം. പ്രവാസികളെ അംഗീകരിക്കുന്ന ഇത്തരത്തിലുള്ള ഒരു പരിപാടിയിൽ നിന്ന് സർക്കാർ പിന്മാറരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ സമ്മർദ്ദം ചെലുത്തിയത്.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ച യോഗത്തിൽ അദ്ദേഹം അനുകൂല സമീപനമാണ് സ്വീകരിച്ചത്. എന്നാൽ ലോക കേരള സഭയുടെ ഘടനയിൽ ചില മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *