Home » Blog » Kerala » അയ്യേ അശ്ലീലം…. ‘ടോക്‌സിക്’ റിലീസിന് മുൻപേ പ്രതിഷേധങ്ങളിൽ കുടുങ്ങുന്നു; കർണാടക വനിതാ കമ്മീഷന് പരാതി
2bd8016a559666cb7a41b5c53a2ec23fc0da7066f54a386e126ece79619c8e20.0

ന്നഡ താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്‌സിക്’ റിലീസിന് മുൻപേ പ്രതിഷേധങ്ങളിൽ കുടുങ്ങുന്നു. ചിത്രത്തിലെ ഉള്ളടക്കം അങ്ങേയറ്റം അശ്ലീലമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി വനിതാ വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിലെ ചില രംഗങ്ങളും ഉള്ളടക്കവും സ്ത്രീകളെ അപമാനിക്കുന്നതും അശ്ലീലവുമാണെന്ന് എഎപി വനിതാ വിഭാഗം ആരോപിക്കുന്നു. ഇതുസംബന്ധിച്ച് അവർ കർണാടക വനിതാ കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി. മലയാളിയായ പ്രശസ്ത സംവിധായിക ഗീതു മോഹൻദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന വലിയ പ്രോജക്റ്റാണിത്. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയിലെ സ്ത്രീവിരുദ്ധമോ അശ്ലീലമോ ആയ ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സാമൂഹികാന്തരീക്ഷത്തെ ബാധിക്കുന്ന ഇത്തരം രംഗങ്ങൾ ഒഴിവാക്കണമെന്നുമാണ് പാർട്ടിയുടെ ആവശ്യം.