Home » Blog » Health » അമൃതയിൽ ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026  സംഘടിപ്പിക്കുന്നു
18

കൊച്ചി: അമൃത ആശുപത്രിയിലെ എൻഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ‘അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026’  സംഘടിപ്പിക്കുന്നു. ‘ഡയബറ്റിക് ഫൂട്ട് മാനേജ്‌മെന്റ്: പ്രായോഗിക സമീപനം’ (Practical Approach to Diabetic Foot Management)  എന്ന വിഷയത്തിലാണ് സി.എം.ഇ നടക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ വച്ച് മാർച്ച് 22 ഞായറാഴ്ച ആണ് പരിപാടി.

പ്രമേഹരോഗികളിലെ പാദസംരക്ഷണം, ചികിത്സാ രീതികൾ എന്നിവയിലെ നൂതന മാറ്റങ്ങളെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് അവബോധം നൽകുകയാണ് ലക്ഷ്യം. ഡോക്ടർമാർ , നഴ്സുമാർ, മറ്റ് ആരോഗ്യ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർ  എന്നിവർക്കായി പ്രത്യേക സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. സി.എം.ഇ-യുടെ ഭാഗമായി വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ചർച്ചകളും നടക്കും.

ഡയബറ്റിക് ഫൂട്ട് രോഗികളുടെ ചികിത്സയിൽ നേരിടുന്ന വെല്ലുവിളികൾ, സമയോചിതമായ ചികിത്സയുടെ പ്രാധാന്യം, മുറിവുകൾ നിയന്ത്രിക്കുന്നതിലെ പുതിയ രീതികൾ, ശസ്ത്രക്രിയാ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ വിശദമായി അവതരിപ്പിക്കും.

പ്രമേഹപാദ രോഗികളെ സമയബന്ധിതമായി തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ചികിത്സ നൽകുന്നത് വഴി അംഗവൈകല്യങ്ങൾ ഒഴിവാക്കാനും രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡോക്ടർമാർക്കും, നഴ്‌സുമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷനായി 7994999360 എന്ന നമ്പറിൽ ബന്ധപ്പെടുക.