ദേശീയ നിയമ സേവന അതോറിറ്റിയുടെയും സുപ്രീംകോടതി മീഡിയേഷന് ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രോജക്ട് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ 90 ദിവസം നീണ്ടുനില്‍ക്കുന്ന ‘മീഡിയേഷന് ഫോര്‍ ദ നേഷന്‍ 2.0 ‘ (അനുരഞ്ജനം, രാഷ്ട്രത്തിനു വേണ്ടി 2.0) എന്ന പേരില്‍ നടപ്പാക്കുന്ന ‘അനുരഞ്ജനയജ്ഞം’ കാസര്‍കോട് കോടതികളില്‍ സംഘടിപ്പിക്കും.കേരള സംസ്ഥാന മീഡിയേഷന് ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററിന്റെയും കേരള ഹൈക്കോടതിയുടെയും കേരള സംസ്ഥാന നിയമസേവന അതോറിറ്റിയുടെയും മേല്‍നോട്ടത്തിലാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്.
കോടതിയില്‍ നിലവിലുള്ള വൈവാഹിക തര്‍ക്കങ്ങളും വാഹന അപകട നഷ്ടപരിഹാര തര്‍ക്കങ്ങളും സിവില്‍ വ്യവഹാരങ്ങളും വാണിജ്യ തര്‍ക്കങ്ങളും മധ്യസ്ഥത്തിന് ഉതകുന്ന തരത്തിലുള്ള ക്രിമിനല്‍ കേസുകളും 2026 ജനുവരി രണ്ട് മുതല്‍ 90 ദിവസത്തിനുള്ളില്‍ അനുരഞ്ജനത്തിലൂടെ തീര്‍പ്പാക്കും. പരിപാടിയുടെ വിജയത്തിന് അഭിഭാഷകരും കക്ഷികളും സഹകരിക്കണമെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കൂടിയായ ജില്ലാ കോഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍ – 04994 256189.
