
മൈസൂരു: വിദ്യാർഥിയുടെ മുഖത്ത് അധ്യാപകൻ ഇടിച്ചതിനെ തുടർന്ന് കണ്ണിൽ രക്തം കട്ടപിടിച്ചെന്ന് പരാതി. കർണാടകയിലെ മൈസൂരുവിൽ 16 വയസ്സുകാരനാണ് മർദനത്തിനിരയായത്. സംഭവത്തെ തുടർന്ന് വിദ്യാർഥിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും അധ്യാപകനെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു.
മൈസൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെഹാൻ ഷെരീഫ് എന്ന വിദ്യാർഥിയാണ് ആക്രമണത്തിന് ഇരയായത്. വിദ്യാർഥി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖത്ത് ഇടിച്ച വിവരം ആരോടെങ്കിലും പറഞ്ഞാൻ ടിസി നൽകി സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
