പിഎം ശ്രീ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ നീക്കമാണെന്ന് ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ച് കേരളത്തെ തകർക്കാനുള്ള ശ്രമത്തിനെതിരായ നീക്കമാണിത്. പദ്ധതിയിൽ ഒപ്പിട്ടത് കേന്ദ്രത്തിന്റെ നിലപാട് മറികടക്കാനുള്ള തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
