Home » Blog » kerala Max » കൊച്ചിക്കാര്‍ അനുഭവിക്കുന്നത് ദേശീയ തലത്തിലുളളതിനേക്കാള്‍ കുറഞ്ഞ തോതിലെ അനിശ്ചിതത്വമെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സര്‍വ്വേ
IMG-20260130-WA0070

കൊച്ചി: സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍, ജീവിതശൈലി വെല്ലുവിളികള്‍, കൂടാതെ വ്യാപകമായ സാമൂഹിക സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ മൂലം ഇന്ത്യയില്‍ അനിശ്ചിതത്വം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.

ഈ വിവിധ മേഖലകളിലായി ജീവിതത്തില്‍ അനുഭവിക്കുന്ന അനിശ്ചിതത്വം വിലിയിരുത്തിയപ്പോള്‍ കൊച്ചിയുടെ സ്ഥാനം മികച്ചതെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ ദേശീയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

ഇതിനായി തയ്യാറാക്കിയ അനിശ്ചിത് സൂചിക 2.0യില്‍ കൊച്ചിയുടെ സൂചിക 65 ആണെങ്കില്‍ ദേശീയ തലത്തിലുള്ളത് 79 ആണ്. ദക്ഷിണ മേഖലയുടെ സൂചിക 71 ആണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ തലങ്ങളിലുള്ള സമ്മര്‍ദ്ദങ്ങളുടെ കാര്യത്തില്‍ കൊച്ചി നിവാസികള്‍ അനുഭവിക്കുന്ന ദീര്‍ഘകാല ആത്മവിശ്വാസം കൂടിയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, ഉയര്‍ന്നുവരുന്ന ജീവിതച്ചെലവ്, ചികിത്സാപരമായ അടിയന്തര ആവശ്യങ്ങള്‍ തുടങ്ങിയവ ജനങ്ങളെ ആശങ്കയിലാക്കുന്ന പ്രധാന കാരണങ്ങളാണെന്നു സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

വൈറസ് ബാധ, പെട്രോള്‍-എത്തനോള്‍ വിഷയം പോലുള്ള നയപരമായ മാറ്റങ്ങള്‍, മാനസികാരോഗ്യ വെല്ലുവിളികള്‍ തുടങ്ങിയവയും ആശങ്ക ഉയര്‍ത്തുന്ന വിഷയങ്ങളാണ്. മൂന്ന് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളവരില്‍ ആശങ്കകള്‍ താരതമ്യേന കുറവാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്.

സാമ്പത്തിക സുരക്ഷ മുതല്‍ പരിസ്ഥിതിയും സാമൂഹിക ആശങ്കകളും വരെയുള്ള 11 വ്യത്യസ്ത മാനദണ്ഡങ്ങളിലായി 49 അഭിപ്രായങ്ങളെ സര്‍വ്വേയുടെ ഭാഗമായി പരിഗണിച്ചത്. വിവിധ മേഖലകളുടെ അനിശ്ചിതത്വങ്ങളുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും സമാനമായ ചിന്താഗതികളാണ് ഇതിനിടെ പങ്കുവെച്ചത്.