Home » Blog » Business » ടെസ്ലയുടെ വൈദ്യുത വാഹനങ്ങളുടെ വായ്പാ പങ്കാളിയായി ആക്സിസ് ബാങ്ക്
IMG-20260305-WA0084

കൊച്ചി: ടെസ്ലയുടെ വൈദ്യുത വാഹനങ്ങള്‍ക്കുള്ള മുന്‍ഗണനാ വായ്പാ പങ്കാളിയായി ആക്സിസ് ബാങ്ക് പ്രവര്‍ത്തിക്കും. ടെസ്ല ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങളും സവിശേഷമായ വായ്പാ പദ്ധതികളും ഇതിന്‍റെ ഭാഗമായി അവതരിപ്പിക്കും. നവീനമായ ഉപഭോക്തൃ കേന്ദ്രീകൃത വായ്പകള്‍ അവതരിപ്പിച്ച് സുസ്ഥിര ഗതാഗത മാര്‍ഗങ്ങളിലേക്കു നീങ്ങുന്നതിനു പിന്തുണ നല്‍കുന്നതില്‍ ആക്സിസ് ബാങ്കിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നത്.

ഓരോ വ്യക്തികളുടേയും കാഷ് ഫ്ളോ അനുസരിച്ച് വ്യക്തിഗത തിരിച്ചടക്കല്‍ പദ്ധതികള്‍, പത്തു വര്‍ഷം വരെ ദീര്‍ഘമായ കാലാവധി, പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത നടപടിക്രമങ്ങള്‍ തുടങ്ങിയവ ഇതിന്‍റെ സവിശേഷതകളാണ്.

വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചു വരുമ്പോള്‍ ഇതിന് ഉത്തേജനം നല്‍കുന്ന വിധത്തില്‍ ടെസ്ലയുമായി സഹകരിക്കുന്നതില്‍ ആക്സിസ് ബാങ്കിന് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുനീഷ് ഷര്‍ദ പറഞ്ഞു. ലോകോത്തര വൈദ്യുത വാഹനങ്ങള്‍ നവീനമായ വായ്പാ പദ്ധതികളുടെ പിന്തുണയോടെ ലഭ്യമാക്കാന്‍ ഇതു സഹായകമാകുമെന്നും മുനീഷ് ഷര്‍ദ ചൂണ്ടിക്കാട്ടി.