മഞ്ഞപ്ര: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോൺഗ്രസ് (ഡി കെ ടി എഫ് ) മഞ്ഞപ്ര മണ്ഡലം കൺവെൻഷൻ ചന്ദ്രപ്പുര ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടത്തി.
കാർഷിക വിളകൾക്ക് കർഷകർക്ക് ന്യായവില ലഭിക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷക തൊഴിലാളികളെ തീരാ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം നടത്താൻ മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. വർഗീസ് കരിങ്ങേൻ അധ്യക്ഷത വഹിച്ചു.ഡി കെ ടി എഫ് ജില്ല പ്രസിഡൻ്റ് കൊച്ചാപ്പു പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് ബിജു പോൾ നെറ്റിക്കാടൻ, ഗ്രാമ പഞ്ചായത്തംഗം സരിത സുനിൽ ചാലാക്ക, സി.ഡിഎസ് ചെയർപേഴ്സൺ അനു ജോർജ്, ജോണി പുളിക്കൽ, ജോസഫ് തിരുതനത്തിൽ എന്നിവർ പ്രസംഗിച്ചു.
ചിത്രം : മഞ്ഞപ്ര മണ്ഡലം ഡി കെ ടി എഫ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്യുന്നു.
