Home » Blog » kerala Max » പുതിയ സേവിംഗ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
IMG-20260809-WA0005

കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് മുതിർന്ന പൗരന്മാർക്കും വനിതകൾക്കുമായി ‘മാക്സ് ഫോർ സീനിയേഴ്സ്’, ‘മാക്സ് ഫോർ ഹെർ’ എന്നീ പുതിയ സേവിംഗ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. ബാങ്കിന്റെ സേവിംഗ്സ് മാക്സ് അക്കൗണ്ട് ശ്രേണിയുടെ ഭാഗമായ ഇവയിൽ സൈബർ ഇൻഷുറൻസ്, ആശുപത്രി പ്രവേശന ചെലവുകൾക്ക് ₹1 ലക്ഷം വരെ കവർ, ഓട്ടോ സ്വീപ് സൗകര്യം, സൗജന്യ എയർപോർട്ട് ലൗഞ്ച് ആക്സസ്, ഉയർന്ന പലിശയുള്ള എഫ്ഡി ആനുകൂല്യങ്ങൾ തുടങ്ങിയ പ്രത്യേക സവിശേഷതകളുണ്ട്. വനിതകൾക്കായുള്ള അക്കൗണ്ടിൽ ലൈഫ്‌സ്റ്റൈൽ വൗച്ചറുകൾ, സൗജന്യ ഹെൽത്ത് ചെക്ക്-അപ്പ്, ലോക്കർ വാടകയിൽ 50% ഇളവ് എന്നിവയും ലഭിക്കും. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ പരിഗണിച്ച് സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന വ്യക്തിഗത ബാങ്കിംഗ് അനുഭവമാണ് പുതിയ അക്കൗണ്ടുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അറിയിച്ചു.