Home » Blog » kerala Max » സ്വർണിമ് ഉദാൻ 2047 അവതരിപ്പിച്ച് വേൾഡ് ഗോൾഡ് കൗൺസിൽ
IMG-20260811-WA0003

കൊച്ചി: ഇന്ത്യയെ 2047ഓടെ വികസിത രാഷ്ട്രമാക്കുന്ന ദൗത്യത്തിന് പിന്തുണയാകുന്ന സ്വർണ മേഖലയ്ക്കായുള്ള ദീർഘകാല റോഡ്‌മാപ്പായ ‘സ്വർണിമ് ഉദാൻ 2047’ റിപ്പോർട്ട് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കി. ആഭ്യന്തര സ്വർണ ഖനനം രാജ്യത്തിന്റെ ആവശ്യത്തിന്റെ 10-15 ശതമാനമാക്കി ഉയർത്തുക, ആഭ്യന്തര സ്വർണ സമാഹരണം വർധിപ്പിക്കുക, ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ സ്വർണാഭരണ കയറ്റുമതിക്കാരനാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ദേശീയ ഗോൾഡ് ബോർഡും ഗോൾഡ് ഇന്നൊവേഷൻ സെന്ററും രൂപീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഖനനം, ആഭരണ നിർമാണം, കയറ്റുമതി, സാമ്പത്തിക മേഖലയിലെ സ്വർണ വിനിയോഗം, സാങ്കേതിക നവീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ആഗോള മത്സരശേഷി വർധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.