മികച്ച കായികക്ഷമത കൈവരിക്കുന്നതിൽ വായയുടെ ആരോഗ്യത്തിന് നിർണായക പങ്കുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസവും ഹെഡ് കോച്ചുമായ രാഹുൽ ദ്രാവിഡ്. ഉയർന്ന മത്സരാത്മക സാഹചര്യങ്ങളിലെ വിജയത്തെ നിർവചിക്കുന്ന “ഏറ്റവും ചെറിയ കാര്യങ്ങളിൽ” ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിൽ സംസാരിക്കവെ, ഡെന്റൽ കെയർ ഉൾപ്പെടെയുള്ള ഒരു കായികതാരത്തിന്റെ ആരോഗ്യത്തിന്റെ എല്ലാ വിശദാംശങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിലൂടെ “1% മുൻതൂക്കം” ഉറപ്പാക്കുന്ന ആഗോള പ്രവണത ദ്രാവിഡ് എടുത്തു കാണിച്ചു. എഫ്‌സി ബാഴ്‌സലോണ പോലുള്ള ലോകോത്തര ടീമുകൾ വായയുടെ ആരോഗ്യ പരിശോധനകൾ നിർബന്ധമാക്കിയതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇത് പ്രൊഫഷണൽ പ്രകടനത്തിന്റെ അവിഭാജ്യ ഘടകമായി ഓറൽ ഹൈജീൻ മാറുന്നതിനെ അടിവരയിടുന്നു. “ഒരു പ്രൊഫഷണൽ അത്‌ലറ്റ് എന്ന നിലയിൽ സ്വയം ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, നിങ്ങളുടെ ഓറൽ ഹെൽത്തും ശ്രദ്ധിക്കണം,” ദ്രാവിഡ് പറഞ്ഞു.
