Home » Blog » kerala Max » നീറ്റ് പരീക്ഷ ക്രമക്കേട് മഞ്ഞപ്രയിൽ പ്രതിഷേധ പ്രകടനം നടത്തി
IMG-20260723-WA0002

മഞ്ഞപ്ര : നീറ്റ് പരീക്ഷ ക്രമക്കേടു വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അതിക്രൂരമായി തല്ലി ചതച്ച കേന്ദ്ര സർക്കാരിൻ്റെ കിരാത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഉൾപ്പെടെയുള്ളവരുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച
ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ റോഡിൽ നിലത്തിട്ടു വലിച്ചഴിച്ചതിൽ പ്രതിഷേധ സൂചകമായി

മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സിജു ഈരാളി, സാജു കോളാട്ടുകുടി, രാജു ഡേവീസ് , ജോൺസൺ എലിഞ്ഞേലി, ബിനോയ് പാറയ്ക്ക, ഷൈബി പാപ്പച്ചൻ, ജോഷി പടയാടൻ, ജോയ് അറയ്ക്ക, നേതാക്കളായ തോമസ് ചെന്നേക്കാടൻ, ജോസൺ വി. ആൻറണി , സുഭാഷ് ബാലചന്ദ്രൻ, ജോമോൻ ഓലിയപ്പുറം, അലക്സ് ആൻറു , ദിനു ജോർജ്,വർഗീസ് കരിങ്ങേൻ,കെ പി ബൈജു എന്നിവർനേതൃത്വം നൽകി.

ചിത്രം: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മഞ്ഞപ്രയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധപന്തംകൊളുത്തി പ്രകടനം.