Home » Blog » kerala Max » വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു
IMG-20260616-WA0005

അങ്കമാലി : പട്ടണത്തിന്റെ ഖ്യാതി ലോകമെങ്ങും വ്യാപരിക്കാനിടയാക്കിയതും, ജനവിരുദ്ധ ഇടതുസർക്കാരിനെ തൂത്തെറിയുവാനും ഇടയാക്കിയ വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു.

കേരള പ്രതികരണ വേദിയുടെ നേതൃത്വത്തിൽ അങ്കമാലി ബസിലിക്ക പള്ളി വിമോചനസമര രക്തസാക്ഷികളുടെ കല്ലറയിൽ പുഷ്പാർ ച്ചനയും, റീത്ത് സമർപ്പണവും നടത്തി.
തുടർന്ന് പള്ളിയങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം പ്രതികരണ വേദി ചെയർമാൻ ജോസ് വാപ്പാ ലാശേരി
ഉദ്ഘാടനം ചെയ്തു.

കൺവീനർ പി.ഐ നാദിർഷ അധ്യക്ഷത വഹിച്ചു.
രക്തസാക്ഷി കുടുംബങ്ങൾക്കുള്ള പെൻഷൻ വിതരണവും,ഉപഹാര സമർപ്പണവും നടത്തി. .കല്ലറയിൽ നടന്ന അനുസ്‌മരണ പ്രാർത്ഥനയ്ക്ക് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ ഫാ. ഷെറിൻ മാടവന ,ഫാ.ചെറിയാൻ മഴുവഞ്ചേരി എന്നിവർ നേതൃത്വം നൽകി. കൗൺസിലർ ലക്സി ജോയി, പീറ്റർ മേച്ചേരി, ഷൈബി പാപ്പച്ചൻ, ടോണി ചിറ്റിലപ്പിള്ളി, കെ.പി ഗെയിൻ,ഡാളി മാമ്മച്ചൻ , ജി.വി ബാബു എന്നിവർ പ്രസംഗിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും,പ്രതികരണ വേദിയുടെ പ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ 37 വർഷക്കാലമായി രക്തസാക്ഷി കല്ലറയിൽ പുഷ്പാർച്ചനയും,കുടുംബാംഗ ങ്ങൾക്കുള്ള പെൻഷൻ വിതരണവും ഏറ്റെടുത്ത് നടത്തിവരുന്ന പ്രതികരണ വേദി 67- മത് മത് വർഷവും മുടങ്ങാതെ ചടങ്ങുകൾ നടത്തുകയായിരുന്നു.

ചിത്രം:അങ്കമാലി ബസിലിക്ക പള്ളി കല്ലറയിൽ വിമോചനസമര രക്തസാക്ഷി കല്ലറയിൽ നടന്ന അനുസ്‌മരണ പ്രാർത്ഥനക്ക് റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ നേതൃത്വം

നൽകുന്നു.