IMG-20251016-WA0099

മാവേലിക്കര: സമീപകാലത്തെ വ്യത്യസ്ത സംഭവങ്ങളിൽ ക്രൈസ്ത സമൂഹത്തെ തെരഞ്ഞുപിടിച്ചു വേട്ടയാടുന്ന നിലപാടാണ് ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് എന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് സി കുറ്റിശ്ശേരിൽ ആരോപിച്ചു. നൂറാണ്ടുകൾ പഴക്കമുള്ള

ചേപ്പാട് പള്ളി കുരിശു തകർത്ത ഗവൺമെൻ്റ് നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് ന്യായത്തിൻ്റെ അടിസ്ഥാനത്തിലാണങ്കിലും പള്ളി അധികാരികളെ അറിയിക്കാതെ കുരിശിൻ്റെ പവിത്രത അറിയാത്ത കുറെ വിശ്വാസ വിപരീതികളെ പറഞ്ഞു വിട്ട് നൂറ്റാ ണ്ടുകളായി തലമുറകൾ ആരാധിച്ചുവരുന്ന കുരിശു തകർത്തതിൽ ഒരു ന്യായീകരണവും ഇല്ല.
സമാധാനകാംഷികളായ ഒരു വിഭാഗമാണ് ക്രൈസ്തവ സമൂഹമെന്നു കണ്ട്, എന്തു കാടത്തം കാട്ടിയാലും ചെറിയ ഒരു മുറവിളി മാത്രമെ ഉണ്ടാവൂ എന്നു കണ്ട് എന്തുമാവാമെന്ന് കരുതിയാൽ അള മുട്ടിയാൽ ചേരയും കടിക്കുമെന്ന പച്ചഞ്ചൊല്ല് ഇടക്കിടെ ഇടതുപക്ഷ സർക്കാർ ഓർമ്മിക്കുന്നതു നന്നായിരിക്കുമെന്നദ്ദേഹം പറഞ്ഞു.

ഭിന്നശേഷി നിയമന വിഷയത്തിൽ മന്ത്രി ശിവൻകുട്ടി ക്രൈസ്തവ നേതൃത്വത്തെ വെല്ലുവിളിച്ചതും, സ്കൂളിൻ്റെ ഉള്ളിൽ തന്നെ പ്രശ്നം പരിഹരിച്ച ഹിജാബ് വിഷയത്തിൽ സമാനമായ വിഷയത്തിലെ 2018 ലെ ഹൈക്കോടതി വിധി അറിഞ്ഞിട്ടും അറിയാത്ത പോലെ വിഷയം പൊതു സമൂഹത്തിൽ ചർച്ചയാക്കി ക്രൈസ്തവ – മുസ്ലീം വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച മന്ത്രി ശിവൻകുട്ടിയുടെ നിലപാടുകളും ഒക്കെ കൂട്ടിവായിക്കുമ്പോൾ ക്രൈസ്തവ സമൂഹത്തെ ഒറ്റപ്പെടുത്തി അക്രമിക്കുവാനുള്ള ശ്രമമായി കണേണ്ടി വരുമെന്നും ഇതിനെതി ശക്തമായി സമാന മനസ്കരെ ചേർത്തു ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *