Home » Blog » kerala Max » മിൻത്രയുടെ എൻഡ് ഓഫ് റീസൺ സെയിൽ മേയ് 29 മുതൽ
IMG-20260527-WA0005

കൊച്ചി: മിൻത്രയുടെ 24-ാമത് എൻഡ് ഓഫ് റീസൺ സെയിൽ മേയ് 29 മുതൽ ആരംഭിക്കും. വിഐപി പ്രവേശനം മേയ് 28 മുതൽ ലഭ്യമാകും. ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, കായികോപകരണങ്ങൾ, ചെരുപ്പുകൾ, അനുബന്ധ ഉൽപ്പന്നങ്ങൾ തുടങ്ങി 60 ലക്ഷത്തിലധികം ശൈലികളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 15,000 ഉയർന്നുവരുന്ന ബ്രാൻഡുകൾ പങ്കെടുക്കുന്ന മേളയിൽ 5,000 ബ്രാൻഡുകൾ ആദ്യമായാണ് എത്തുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കിഴിവുകളും ബാങ്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 11 നഗരങ്ങളിൽ 30 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന അതിവേഗ വിതരണ സേവനവും മിൻത്ര ഒരുക്കിയിട്ടുണ്ട്.