Home » Blog » kerala Max » ബെലിറ്റംഗിലേക്കും പോണ്ടിയാനാക്കിലേക്കും പുതിയ വിമാന സർവീസുകൾ ഉൾപ്പെടുത്തി സ്കൂട്ട് ഇന്തോനേഷ്യയിൽ ശൃംഖല വിപുലീകരിക്കുന്നു
IMG-20260410-WA0011

· ബെലിറ്റുങ്, പോണ്ടിയാനാക്ക് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ യഥാക്രമം മെയ്, ജൂൺ 2026 തീയതികളിൽ ആരംഭിക്കും.

· വിമാന യാത്രയുടെ ആവശ്യകതയെ പിന്തുണയ്ക്കുന്നതിനായി ബാലി, ചാങ്ഷ, ജക്കാർത്ത, ലബുവാൻ ബാജോ, മനാഡോ, ഫുകെറ്റ്, ഒകിനാവ, വിയന്ന എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റ് ഫ്രീക്വൻസികൾ 2026 ഏപ്രിൽ മുതൽ വർദ്ധിപ്പിക്കും.

തിരുവനന്തപുരം-സിംഗപ്പൂർ എയർലൈൻസിന്റെ (എസ്ഐഎ) കുറഞ്ഞ നിരക്കിലുള്ള അനുബന്ധ സ്ഥാപനമായ സ്കൂട്ട് ഇന്തോനേഷ്യയിലെ ബെലിറ്റംഗിലേക്കും പോണ്ടിയാനാക്കിലേക്കും പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എംബ്രെയർ E190-E2 എയർ ക്രാഫ്റ്റ് പ്രവർത്തിപ്പിക്കുന്ന ഈ വിമാനങ്ങൾ യഥാക്രമം 2026 മെയ്, ജൂൺ മാസങ്ങളിൽ ആരംഭിക്കും, ഇത് യാത്ര സൌകര്യത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും കൂടുതൽ യാത്രഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

സുമാത്രയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ഉഷ്ണമേഖലാ പ്രദേശമാണ് ബെലിറ്റംഗ്, അതുല്യമായ ഭൂമിശാസ്ത്രപരമായ രൂപങ്ങൾക്കും സമ്പന്നമായ ജൈവവൈവിധ്യത്തിനും പ്രാചീനമായ തീരപ്രദേശങ്ങൾക്കും പേരുകേട്ടയിടമാണിത്. നിശാചരജീവികളിലെ പ്രൈമേറ്റ് ഉപജാതിയായ ബെലിറ്റുങ് ടാർസിയറിൻ്റെ ആവാസകേന്ദ്രവും ഈ ദ്വീപാണ്. 2026 മെയ് 3 മുതൽ സ്കൂട്ട് ആഴ്ചയിൽ രണ്ട് തവണ ബെലിറ്റംഗിലേക്കുള്ള വിമാനസർവീസുകൾ ആരംഭിക്കും.

പടിഞ്ഞാറൻ കലിമന്താന്റെ തലസ്ഥാനമായ പോണ്ടിയാനാക്ക് ഭൂമധ്യരേഖയിൽ സ്ഥിതിചെയ്യുന്നു ഒരു പ്രദേശമാണ്, കൂടാതെ വടക്കൻ, തെക്കൻ അർദ്ധഗോളങ്ങൾക്കിടയിൽ നിന്നുള്ള സന്ദർശകരുടെ ഭൂമധ്യരേഖ സ്മാരകത്തിന്റെ ആസ്ഥാനമാണിത്. ഇന്തോനേഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ കപുവാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സാംസ്കാരികമായി സമ്പന്നമായ ഈ നദീതീര നഗരം വൈവിധ്യമാർന്ന പ്രാദേശിക സവിശേഷതകളുള്ള ഒരു ഭക്ഷ്യ സങ്കേതമെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. 2026 ജൂൺ 29 മുതൽ സ്കൂട്ട് പോണ്ടിയാനാക്കിലേക്ക് ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തും.

വൺവേ ഇക്കണോമി ക്ലാസ് നികുതികൾ ഉൾപ്പെടെയുള്ള നിരക്കുകൾ ബെലിറ്റംഗിലേക്ക് 13,400 രൂപയിൽ നിന്നും പോണ്ടിയാനാക്കിലേക്ക് 16,5002 രൂപയിൽ നിന്നും ആരംഭിക്കുന്നു. പുതിയ വിമാനങ്ങൾ ഇന്ന് മുതൽ സ്കൂട്ടിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ വഴിയും മറ്റ് ചാനലുകൾ വഴിയും ക്രമാനുഗതമായി ബുക്ക് ചെയ്യാവുന്നതാണ്.

ബെലിറ്റംഗിലേക്കും പോണ്ടിയാനാക്കിലേക്കും സർവീസുകൾ ആരംഭിക്കുന്നതോടെ സ്കൂട്ടിന്റെ ശൃംഖല 18 രാജ്യങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 85 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വളരും.
പുതിയ ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമേ, വിമാന യാത്രയുടെ ആവശ്യകതയെ പിന്തുണയ്ക്കുന്നതിനായി വരാനിരിക്കുന്ന സ്കൂൾ അവധിക്കാലത്ത് സ്കൂട്ട് അതിന്റെ നെറ്റ്വർക്കിനുള്ളിലെ ഫ്ലൈറ്റ് ഫ്രീക്വൻസികളും വർദ്ധിപ്പിക്കുന്നതാണ്.

2026 ഏപ്രിൽ മുതൽ ഫുകെറ്റിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ 17 ൽ നിന്ന് 21 ആയി വർദ്ധിക്കുകയും സിബുവിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ മൂന്നിൽ നിന്ന് നാലായി വർദ്ധിക്കുകയും ചെയ്യും. 2026 ജൂൺ മുതൽ ബാലിയിലേക്കും ജക്കാർത്തയിലേക്കുമുള്ള വിമാന സർവീസുകൾ ആഴ്ചയിൽ 28 ൽ നിന്ന് 35 ആയി ഉയർത്തും. അതേ മാസത്തിൽ, ലബുവാൻ ബാജോയിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ രണ്ടിൽ നിന്ന് മൂന്നായും, ലോംബോക്കിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ നാലിൽ നിന്ന് 10 ആയും വർദ്ധിക്കും, മനാഡോയിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ ആറ് തവണ എന്നതിൽ നിന്നും മുതൽ ദിവയസേനെയുള്ള വിമാന സർവീസിലേക്ക് മാറും.

വടക്കേ ഏഷ്യയിൽ, 2026 ഏപ്രിൽ മുതൽ ഒകിനാവയിലേക്കുള്ള ആവൃത്തി ആഴ്ചയിൽ മൂന്നിൽ നിന്ന് നാല് തവണയായി വർദ്ധിക്കും. അതുപോലെ, ചാങ്ഷയിലേക്കുള്ള ആവൃത്തി ആഴ്ചയിൽ നാലിൽ നിന്ന് അഞ്ച് തവണയായി വർദ്ധിക്കും. യൂറോപ്പിൽ, വിയന്നയിലേക്കുള്ള ആവൃത്തി ആഴ്ചയിൽ മൂന്നിൽ നിന്ന് നാല് തവണയായി 2026 ജൂൺ മുതൽ വർദ്ധിക്കും.

ബെലിറ്റംഗിലേക്കും പോണ്ടിയാനാക്കിലേക്കും പുതിയ റൂട്ടുകൾ കൂട്ടിച്ചേർക്കുന്നത് ഇന്തോനേഷ്യയിലെ സ്കൂട്ടിന്റെ ഫൂട്ട്പ്രിന്റ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, സിംഗപ്പൂരിലൂടെയുള്ള എസ്ഐഎ ഗ്രൂപ്പിന്റെ നെറ്റ്വർക്ക് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സ്കൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെസ്ലി തംഗ് പറഞ്ഞു. നിരവധി ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റ് ഫ്രീക്വൻസികളുടെ വർദ്ധനവ് സ്കൂൾ അവധിക്കാലത്തിലേക്ക് നീങ്ങുമ്പോൾ യാത്രയുടെ ആവശ്യത്തെ പിന്തുണയ്ക്കും. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ യാത്രാ ഓപ്ഷനുകളും സ്കൂട്ടിനൊപ്പം ആസ്വാദ്യകരമായ യാത്രകളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലൈറ്റ് ഷെഡ്യൂളുകൾ സർക്കാരിന്റെ നിയന്ത്രണ അനുമതികൾക്കും മാറ്റങ്ങൾക്കും വിധേയമാണ്. ഫ്ലൈറ്റ് ഷെഡ്യൂളുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കൂ: www.flyscoot.com.