ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് 2025 ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന രാജ്യവ്യാപകമായ സേവന സംരംഭമായ ഏഥർ സർവീസ് കാർണിവൽ പ്രഖ്യാപിച്ചു. ഈ കാർണിവൽ കമ്പനിയുടെ വിപുലമായ സേവന ശൃംഖലയിലുടനീളമുള്ള ഏഥർ ഉപഭോക്താക്കൾക്ക് സവിശേഷമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും, ഉത്സവ സീസണിലൂടെ സുഗമവും ആശങ്കാരഹിതവുമായ യാത്രകൾക്കായി അവരുടെ സ്കൂട്ടറുകൾ തയ്യാറാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഏഥർ സർവീസ് കാർണിവൽ പ്രത്യേകം തയ്യാറാക്കിയ ഒരു കൂട്ടം ഓഫറുകൾ ഒരുമിച്ച് കൊണ്ടുവരുന്നു. ഇതിന്‍റെ ഭാഗമായി, ഉപഭോക്താക്കൾക്ക് ബ്രേക്കുകളും ടയറുകളും മുതൽ സസ്‌പെൻഷനും ഇലക്ട്രോണിക്‌സും വരെയുള്ള എല്ലാം ഉൾക്കൊള്ളുന്ന ഒരു 15-ഇന സമഗ്ര വാഹന ആരോഗ്യ പരിശോധന സൗജന്യമായി ലഭിക്കും, ഇത് അവരുടെ ഏഥർ സ്‌കൂട്ടറുകൾ ഉന്നത കണ്ടീഷനിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ, കൂലിയുള്ള ജോലി, ബ്രേക്ക് പാഡുകൾ എന്നിവയിൽ 10% കിഴിവ്, പെയിന്‍റ് ചെയ്ത ബോഡി പാർട്‌സുകളിൽ 15% കിഴിവ്, പോളിഷ് സർവീസുകളിൽ 20% കിഴിവ് എന്നിവ ഏഥർ വാഗ്ദാനം ചെയ്യുന്നു, ഇത് ഈ ഉത്സവ സീസണിൽ അറ്റകുറ്റപ്പണികൾ കൂടുതൽ പ്രാപ്യമാക്കാവുന്നതും പ്രതിഫലദായകവുമാക്കുന്നു. ഏഥറിന് 2025 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് രാജ്യത്തെല്ലായിടത്തുമായി 400-ലധികം സർവീസ് സെന്‍ററുകളുണ്ട്. അപ്പോയിന്‍റ്‌മെന്‍റുകൾക്കും കൂടുതൽ വിശദാംശങ്ങൾക്കും, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഏഥർ സർവീസ് സെന്‍ററുമായി ബന്ധപ്പെടാം.
ഉപഭോക്തൃ അനുഭവത്തിൽ ശക്തമായ ഒരു ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സ്കൂട്ടർ ഉടമസ്ഥാവകാശം കൂടുതൽ എളുപ്പമാക്കുന്നതിനുള്ള സംരംഭങ്ങൾ ഏഥർ നിരന്തരം അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സുതാര്യമായ ഉടമസ്ഥാവകാശവും വേഗത്തിലുള്ള സർവീസ് അനുഭവങ്ങളും ഉറപ്പാക്കുന്ന ഏഥർ കെയർ സർവീസ് പ്ലാനുകൾ, ഏഥർ എക്സ്പ്രസ്കെയർ, ഏഥർ സർവീസ് കാർണിവൽ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ സേവനം പ്രദാനം ചെയ്യുന്നതും ഉയർന്ന തലത്തിലുള്ള ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതുമായ പ്രീമിയം സൗകര്യങ്ങൾ ഉടമകൾക്ക് അധിക ചെലവില്ലാതെ നല്കുന്നതായ ഗോൾഡ് സർവീസ് സെന്‍ററുകൾക്കും ഏഥതർ തുടക്കം കുറിച്ചിട്ടുണ്ട്.
ഏഥർ എനർജി രാജ്യത്തുടനീളം അതിന്‍റെ റീട്ടെയിൽ ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം, രാജ്യവ്യാപകമായി 500-ലധികം എക്‌സ്പീരിയൻസ് സെന്‍ററുകളുമായി (ഇ.സി.) ഏഥർ ഒരു നാഴികക്കല്ല് പിന്നിടുകയും, 2026 സാമ്പത്തിക വർഷം അവസാനത്തോടെ 700 ഇ.സി.കളിൽ എത്താൻ പദ്ധതിയിടുകയും ചെയ്യുന്നു. അടുത്തിടെ, കമ്പനി അതിന്‍റെ നിർമ്മാണ പ്ലാന്‍റിൽ നിന്ന് അതിന്‍റെ 5,00,000-ാമത്തെ വാഹനം പുറത്തിറക്കുകയുണ്ടായി. ഏഥർ നിലവിൽ തമിഴ്‌നാട്ടിലെ ഹൊസൂരിൽ വാഹന അസംബ്ലിക്കും ബാറ്ററി നിർമ്മാണത്തിനുമായി രണ്ട് നിർമ്മാണ പ്ലാന്‍റുകൾ പ്രവർത്തിപ്പിച്ചുവരുന്നു, കൂടാതെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഓറിക്കിലെ ബിഡ്കിനിൽ ഫാക്ടറി 3.0 എന്ന മൂന്നാമത്തെ ഒരു ഫെസിലിറ്റിയും സജ്ജമാക്കുകയും ചെയ്യുന്നു.
