Home » Blog » Top News » *ആർബിഐ പണനയം: സൗത്ത് ഇന്ത്യൻ ബാങ്ക് സിഎഫ്ഒ വിനോദ് ഫ്രാൻസിസിന്റെ പ്രതികരണം*
IMG-20260207-WA0065

റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിക്കൊണ്ട് നിഷ്പക്ഷ നിലപാട് തുടരാനുള്ള ആര്‍ബിഐയുടെ തീരുമാനം, അനുകൂലമായ പണപ്പെരുപ്പ പ്രതീക്ഷയിലും സ്ഥിരതയുള്ള സാമ്പത്തിക വളര്‍ച്ചയിലും ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതാണ്. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചയിലെ ഉയര്‍ന്ന പരിഷ്‌കരണവും, ബാങ്കുകളുടെ സിസ്റ്റം-ലെവല്‍ പാരാമീറ്ററുകള്‍ മികച്ചതായി തുടരുന്നു എന്ന ആര്‍ബിഐയുടെ വിലയിരുത്തലും, സുസ്ഥിരമായ സാമ്പത്തിക വികാസത്തെ പിന്തുണയ്ക്കാനുള്ള മേഖലയുടെ കഴിവിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നു. ബാങ്കുകളെ സംബന്ധിച്ചിടത്തോളം, നിരക്കുകളിൽ സ്ഥിരതയുള്ള സാഹചര്യം നയനടപടികളുടെ ഫലപ്രദമായ കൈമാറ്റം സാധ്യമാക്കുന്നു. കൂടാതെ അച്ചടക്കമുള്ള ബാലന്‍സ് ഷീറ്റ് മാനേജ്‌മെന്റ്, പ്രധാന വിഭാഗങ്ങളിലുടനീളം കാലിബ്രേറ്റ് ചെയ്ത ക്രെഡിറ്റ് വളര്‍ച്ച എന്നിവയും പ്രാപ്തമാക്കുന്നു.

ഉടൻ വരാനിരിക്കുന്ന ജിഡിപി-വിലക്കയറ്റ കണക്കുകളുടെ പുതിയ പരമ്പര ഡാറ്റാധിഷ്ഠിത നയരൂപീകരണത്തെ കൂടുതൽ ബലപ്പെടുത്തുകയും വായ്പദാതാക്കൾക്ക് കൂടുതല്‍ ശ്രദ്ധയോടെ ഭാവി മുന്നില്‍കണ്ട് പ്രവര്‍ത്തിക്കാനുള്ള ശേഷിയും സാഹചര്യവുമൊരുക്കുന്നു. അതോടൊപ്പം തന്നെ, കിസാൻ ക്രെഡിറ്റ് കാർഡുകൾക്കായി നിർദ്ദേശിച്ചിട്ടുള്ള പുതിയ മാർഗനിർദ്ദേശങ്ങളും എംഎസ്എംഇ (MSME), ഗ്രാമീണ വായ്പാ മേഖലകൾക്ക് നൽകുന്ന ഊന്നലും ഈ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ഞങ്ങളെപ്പോലുള്ള ബാങ്കുകൾക്ക് ഗുണകരമാണ്. വായ്പാ ഗുണനിലവാരവും മൂലധന ശക്തിയും നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ പേരിലേക്ക് വായ്പാ സേവനങ്ങൾ എത്തിക്കാൻ ഇത് ബാങ്കിനെ സഹായിക്കും.

വിനോദ് ഫ്രാന്‍സിസ്, ജിഎം ആന്‍ഡ് സിഎഫ്ഒ, സൗത്ത് ഇന്ത്യൻ ബാങ്ക്

/**for adding 05-02-2026*/