Home » Blog » Kerala » ബജറ്റ് പ്രതികരണം: ധനകാര്യ ഏകീകരണത്തില്‍ തുടര്‍ച്ച: ഉപാസന ഭരദ്വാജ് (കൊട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ്)
IMG-20260202-WA0067

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ ഏകീകരണത്തിന് തുടര്‍ച്ച നല്‍കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് പറഞ്ഞു.

2026-27 സാമ്പത്തിക വര്‍ഷത്തില്‍ ധന കമ്മി ജിഡിപിയുടെ 4. 3 ശതമാനം ആയി നിശ്ചയിച്ചതും, നെറ്റ് ബോറോയിംഗ് പ്രതീക്ഷകള്‍ക്ക് അനുസൃതമാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, 17. 2 ലക്ഷം കോടി രൂപ എന്ന പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ഗ്രോസ് ബോറോയിംഗ് വിപണി മനോഭാവത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും ഉപാസന ഭരദ്വാജ് അഭിപ്രായപ്പെട്ടു.