കൊച്ചി: സമ്പാദ്യം ലളിതവും താങ്ങാനാവുന്നതുമാക്കുന്നതിനായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് തങ്ങളുടെ ദീർഘകാല സമ്പാദ്യ പദ്ധതിയായ ഫോർച്യൂൺ ഗ്യാരണ്ടി സുപ്രീം പരിഷ്കരിച്ചു. ഈ പരിഷ്കരണത്തിന്റെ പ്രധാന ആകർഷണം ടാറ്റ എഐഎയുടെ സവിശേഷമായ പ്രീമിയം ഓഫ്സെറ്റ് സംവിധാനമാണ്. ഈ ഫീച്ചർ പ്രകാരം, ഉപഭോക്താക്കൾ 12 വർഷത്തെ പ്രീമിയം പേയിംഗ് ടേമിൽ ആദ്യത്തെ ആറ് വർഷം മാത്രം പ്രീമിയം അടച്ചാൽ മതിയാകും. ബാക്കിയുള്ള ആറ് വർഷത്തെ പ്രീമിയം തുക, ടാറ്റ എഐഎ നൽകുന്ന വരുമാനത്തിൽ നിന്ന് ഈടാക്കുക എന്ന മാർഗം ഉപഭോക്താവിന് സ്വീകരിക്കാം.
വ്യവസ്ഥകൾക്ക് വിധേയമായി 6 ശതമാനത്തിന് മുകളിൽ ആകർഷകമായ ഇന്റെണൽ റേറ്റ് ഓഫ് റിട്ടേൺ സഹിതം ഉറപ്പായ വരുമാനവും മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ‘പവർ ഓഫ് 6’ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ, വിരമിക്കൽ കാലത്തേക്കോ മറ്റ് ദീർഘകാല കുടുംബ ആവശ്യങ്ങൾക്കോ വേണ്ടി കൃത്യമായ വരുമാനം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തതാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ ജീവിതം, വരുമാന സുരക്ഷ തുടങ്ങിയ ലക്ഷ്യങ്ങൾക്കായി പ്ലാൻ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം ഉറപ്പായ നേട്ടങ്ങളും ഇത് നൽകുന്നു.
ഒരു ഇൻഡിവിജ്വൽ, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്ലാൻ എന്ന നിലയിൽ, ഫോർച്യൂൺ ഗ്യാരണ്ടി സുപ്രീം പോളിസി കാലയളവിലുടനീളം ലൈഫ് കവറും ഗ്യാരണ്ടീഡ് ആനുകൂല്യങ്ങളും നൽകുന്നു. നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ച്, അടയ്ക്കുന്ന പ്രീമിയത്തിന് സെക്ഷൻ 80C പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾക്കും മെച്യൂരിറ്റി/മരണാനന്തര ആനുകൂല്യങ്ങൾക്ക് സെക്ഷൻ 10(10D) പ്രകാരമുള്ള നികുതി ഇളവുകൾക്കും അർഹതയുണ്ടായിരിക്കും.
പലരും ദീർഘകാലത്തേക്ക് സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന ചെലവുകൾക്കിടയിൽ പ്രീമിയം പേയ്മെന്റുകൾ തുടരാനാകുമോ എന്ന് അവർ ആശങ്കപ്പെടുന്നുണ്ടെന്ന് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ ജീലാനി ബാഷ പറഞ്ഞു. പ്രീമിയം ഓഫ്സെറ്റ് ഫീച്ചറിലൂടെയും മുൻകൂട്ടി നിശ്ചയിച്ച വരുമാനത്തിലൂടെയും ഫോർച്യൂൺ ഗ്യാരണ്ടി സുപ്രീം ദീർഘകാല സമ്പാദ്യത്തെ എളുപ്പമുള്ളതാക്കുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെക്കുറിച്ചുള്ള ആശങ്കകളില്ലാതെ ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
