Home » Blog » Kerala » ലോകത്തില്‍ ആദ്യമായി എയർടെൽ 360 മില്ല്യണ്‍ ഇന്ത്യക്കാര്‍ക്ക് അഡോബി എക്‌സ്പ്രസ് പ്രീമിയം നല്‍കുന്നു
IMG-20260130-WA0068

കൊച്ചി, ജനുവരി 30, 2026: ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍, അഡോബിയുമായി സഹകരിച്ച് ഇന്ത്യയിലെ 360 മില്ല്യണ്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അഡോബി എക്‌സ്പ്രസ് ലഭ്യമാക്കുന്നു. 4,000 രൂപ വിലയുള്ള അഡോബി എക്‌സ്പ്രസ് പ്രീമിയം ഒരു വര്‍ഷത്തേക്ക് സൗജന്യമായാണ് നൽകുന്നത്. മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, വൈഫൈ, ഡിടിഎച്ച് ഉള്‍പ്പെടെയുള്ള എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി അധിക ചെലവില്ലാതെ അഡോബി എക്‌സ്പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ ആവശ്യമില്ലാതെ പ്രൊഫഷണല്‍ നിലവാരത്തിലുള്ള ഡിജിറ്റല്‍ ഉള്ളടക്കം എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ ഈ സംരംഭം സഹായിക്കും.

ജനറേറ്റീവ് എഐ സവിശേഷതകള്‍, ഇന്‍സ്റ്റന്റ് ബാക്ക്ഗ്രൗണ്ട് റിമൂവല്‍, വണ്‍-ടാപ്പ് വീഡിയോ എഡിറ്റിങ്, പ്രീമിയം സ്റ്റോക്ക് അസെറ്റുകള്‍, 30,000-ലധികം ഫോണ്ടുകള്‍, 100 ജിബി ക്ലൗഡ് സ്റ്റോറേജ്, ഇന്ത്യയ്ക്കായി തയ്യാറാക്കിയ വാട്ടര്‍മാര്‍ക്ക് രഹിത ടെംപ്ലേറ്റുകള്‍ എന്നിവയാണ് അഡോബി എക്‌സ്പ്രസ് പ്രീമിയത്തിന്റെ പ്രധാന സവിശേഷതകള്‍. വിദ്യാര്‍ത്ഥികള്‍, ക്രിയേറ്റര്‍മാര്‍, ചെറുകിട ബിസിനസുകള്‍, മാര്‍ക്കറ്റേഴ്‌സ് തുടങ്ങി എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും ഡിജിറ്റല്‍ ഇടത്തില്‍ സൃഷ്ടിപരമായും കാര്യക്ഷമമായും മുന്നേറാന്‍ ഈ പങ്കാളിത്തം വഴിയൊരുക്കും.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളില്‍ ലഭ്യമായ അഡോബി എക്‌സ്പ്രസ് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഭാഷകളില്‍ തന്നെ ഈ സവിശേഷതകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

***