Home » Blog » Kerala » പ്രീബജറ്റ് പ്രതീക്ഷകള്‍: പെണ്‍കൈകള്‍ പടുത്തുയര്‍ത്തുന്ന വികസിത ഭാരതം
IMG-20260130-WA0066

ഹരിത വി. എച്ച്.,

അസിസ്റ്റന്റ് പ്രൊഫസര്‍,
ടി. എ. പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍, ബെംഗളൂരു

2030ഓടെ ഇന്ത്യയുടെ അധ്വാനശേഷിയുള്ള ജനസംഖ്യ 98 കോടി കവിയുമെന്ന് സാമ്പത്തിക സര്‍വേ 202526 വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇന്ന് ജോലി ചെയ്യുന്ന 100 സ്ത്രീകളെ എടുത്താല്‍ വെറും 3 പേര്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഈ സംഖ്യയില്‍ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. തൊഴില്‍ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നത് കേവലം ഒരു സാമൂഹിക ലക്ഷ്യമല്ല, മറിച്ച് സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയാണെന്നാണ് ഇത്തവണത്തെ സാമ്പത്തിക സര്‍വേയുടെ നിരീക്ഷണം. അതിനാല്‍ തന്നെ വരാനിരിക്കുന്ന ബജറ്റില്‍ സ്ത്രീകേന്ദ്രീകൃതമായ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.

ബഡ്ജറ്റ് പ്രതീക്ഷകള്‍:
• ഉയര്‍ന്ന മൂല്യമുള്ള തൊഴിലുകള്‍: നിലവില്‍ 56 കോടി ജനങ്ങള്‍ ഉള്‍പ്പെടുന്ന തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് മെച്ചപ്പെടുന്നുണ്ടെങ്കിലും, അവരെ കുറഞ്ഞ ഉല്‍പ്പാദനക്ഷമതയുള്ള തൊഴിലുകളില്‍ നിന്ന് ആധുനിക നിര്‍മ്മാണ, ഡിജിറ്റല്‍ മേഖലകളിലേക്ക് മാറ്റുന്നതിനായുള്ള പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. ഇന്ത്യയെ ലോകത്തിന്റെ ‘അക ഫ്രണ്ട് ഓഫീസ്’ ആക്കി മാറ്റുന്നതിന്റെ ഭാഗമായി ഡാറ്റ സയന്‍സ്, അല്‍ഗോരിതംസ് തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പരിശീലന പരിപാടികള്‍ ബജറ്റ് വിഭാവനം ചെയ്‌തേക്കും.

• ഹൈബ്രിഡ് & ഫ്‌ലെക്‌സിബിള്‍ ജോലി രീതികള്‍: നിര്‍മ്മാണസേവന മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുവാന്‍ ഫ്‌ലെക്‌സിബിള്‍/ഹൈബ്രിഡ് വര്‍ക്ക് (എഹലഃശയഹല/ഒ്യയൃശറ ണീൃസ) രീതികള്‍ പ്രോത്സാഹിപിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകളോ മറ്റു ആനുകൂല്യങ്ങളോ നല്‍കിയേക്കാം.

• സുരക്ഷിതമായ താമസസൗകര്യങ്ങള്‍: നഗരങ്ങളില്‍ ജോലിക്കായി മാറി താമസിക്കുന്ന സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. സ്ത്രീകളുടെ സുരക്ഷിത താമസത്തിന് ‘സഖി നിവാസ്’ പോലുള്ള കേന്ദ്ര പദ്ധതികള്‍ക്കും തമിഴ്‌നാട്ടിലെ ‘തോഴി ഹോസ്റ്റലുകള്‍’ മാതൃകയിലുള്ള പി.പി.പി (ജജജ) സംരംഭങ്ങള്‍ക്കും കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

• നൈപുണ്യ വികസനം: സ്ത്രീകളെ ആധുനിക സാങ്കേതിക വിദ്യകളില്‍ പ്രാപ്തരാക്കുന്നതിനായി പ്രത്യേക വൊക്കേഷണല്‍ ട്രെയിനിംഗ് പദ്ധതികള്‍ പ്രതീക്ഷിക്കാം. ടഠഋങ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക സാമ്പത്തിക സഹായങ്ങളും സ്‌കോളര്‍ഷിപ്പുകളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

• ഗ്രാമീണ സമ്പദ്‌വ്യവസ്ഥ: ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്ന ‘ലഖ്പതി ദീദി’ പോലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ സാധ്യതയുണ്ട്.

• സാമൂഹിക സുരക്ഷ: ഗിഗ് വര്‍ക്കേഴ്‌സ് , അസംഘടിത മേഖലയിലെ സ്ത്രീകള്‍ എന്നിവര്‍ക്കായി ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

രാജ്യത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിവരയ്ക്കുന്ന ശില്പികളായി സ്ത്രീകള്‍ക്ക് മാറാനുള്ള പിന്തുണ ബഡ്ജറ്റ് നല്‍കേണ്ടതുണ്ട്. വികസിത ഭാരതം എന്നത് രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ച മാത്രമല്ല, മറിച്ച് ആ രാജ്യത്തെ പെണ്‍കരുത്ത് കൈവരിക്കുന്ന സ്വാതന്ത്ര്യം കൂടിയാണ്.