Home » Blog » Kerala » 2025-ൽ സ്വർണ്ണ നിക്ഷേപം കുതിച്ചുയർന്നു, അനിശ്ചിതത്വം രൂക്ഷമാകുന്നതിനൊപ്പം പുതിയ ഉയരത്തിലെത്തി
IMG-20260130-WA0065

ലോക സ്വർണ്ണ കൗൺസിലിന്‍റെ 2025 പൂർണ്ണ വർഷ സ്വർണ്ണ ഡിമാൻഡ് ട്രെൻഡ്‌സ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, കഴിഞ്ഞ വർഷം മൊത്തം സ്വർണ്ണ ഡിമാൻഡ് എക്കാലത്തെയും ഉയർന്ന നിരക്കായ 5,002 ടണ്ണിലെത്തിയെന്നാണ്. തുടർച്ചയായ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം സ്വർണ്ണത്തിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിന് കാരണമായതോടെ വാർഷിക മൂല്യം 555 ബില്യൺ യുഎസ് ഡോളറോടെ. റെക്കോർഡ് നാലാം പാദം വെട്ടിത്തിളങ്ങുന്ന ഒരു വർഷത്തിന് മുദ്ര പതിപ്പിച്ചു.

ആഗോള നിക്ഷേപ ഡിമാൻഡ് 2,175 ടൺ എന്ന നാഴികക്കല്ലിലെത്തി, സ്വർണ്ണത്തിന്‍റെ ശ്രദ്ധേയവും റെക്കോർഡ് ഭേദിക്കുന്നതുമായ വർഷത്തിന് പിന്നിലെ പ്രധാന ചാലകശക്തിയായിരുന്നു. ലോകമെമ്പാടും, സുരക്ഷിത താവളവും വൈവിധ്യവൽക്കരണവും തേടുന്ന നിക്ഷേപകർ സ്വർണ്ണ ഇ.ടി.എഫ്.കളിൽ നിക്ഷേപിക്കുകയും, വർഷം മുഴുവനായി 801 ടൺ കൂട്ടിച്ചേർക്കുകയും ചെയ്തു. ആഗോള ബാർ, നാണയ ഡിമാൻഡ് 1,374 ടൺ അഥവാ മൂല്യാടിസ്ഥാനത്തിൽ 154 ബില്യൺ യു.എസ്. ഡോളറിലെത്തിയതോടെ നിക്ഷേപകർ സ്വർണ്ണക്കട്ടിയും വാങ്ങി. രണ്ട് പ്രധാന വിപണികളായ ചൈനയും (വാർഷികാടിസ്ഥാനത്തിൽ +28%) ഇന്ത്യയും (വാർഷികാടിസ്ഥാനത്തിൽ +17%) ഗണ്യമായ നേട്ടങ്ങൾ രേഖപ്പെടുത്തി, ഇത് ഈ കാറ്റഗറിയിലെ ഡിമാൻഡിന്‍റെ 50% ത്തിലധികം വരും.
2025-ൽ സെൻട്രൽ ബാങ്ക് ഡിമാൻഡ് ഉയർന്ന നിലയിൽ തുടർന്നു, ഔദ്യോഗിക മേഖല 863 ടൺ സ്വർണ്ണമാണ് കൂട്ടിച്ചേർത്തത്. വാർഷിക ഡിമാൻഡ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലും 1,000 ടണ്ണിൽ താഴെയാണെങ്കിലും, ആഗോള സ്വർണ്ണ ഡിമാൻഡ് ചിത്രത്തിൽ സെൻട്രൽ ബാങ്ക് വാങ്ങൽ ഒരു സുപ്രധാന സങ്കലന ഘടകമായി തുടർന്നു.
വിലക്കയറ്റത്തിന്‍റെ ഒരു പരമ്പരയ്ക്കിടയിൽ, ആഗോള ആഭരണ ഡിമാൻഡ് വർഷം മുഴുവനും പ്രതീക്ഷിച്ചതുപോലെ കുറഞ്ഞു, 2024 നെ അപേക്ഷിച്ച് 18% ഇടിവാണുണ്ടായത്. എന്നിരുന്നാലും, സ്വർണ്ണ ആഭരണ ഡിമാൻഡിന്‍റെ മൊത്തം മൂല്യം വാർഷികാടിസ്ഥാനത്തിൽ 18% വർദ്ധിച്ച് 172 ബില്യൺ യുഎസ് ഡോളറായി, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സ്വർണ്ണത്തോടുള്ള പ്രസക്തി എടുത്തുകാണിക്കുന്നു.
ഖനി ഉൽപ്പാദനം 3,672 ടണ്ണായി ഉയർന്നതും പുനരുപയോഗം 3% എന്ന മിതമായ തോതിൽ വർദ്ധിച്ചതും ഉയർന്ന വിലകൾക്കിടയിലും നിയന്ത്രിതമായി തുടരുന്നതും മൂലം മൊത്തം വിതരണവും പുതിയ റെക്കോർഡിലെത്തി.