കൊച്ചി: മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ബിസിനസ് ഒഡീഷയിലെ കട്ടക്കില്‍ തങ്ങളുടെ അത്യാധുനിക 3എസ് (സെയില്‍, സ്പെയര്‍പാര്‍ട്സ്, സര്‍വീസ്) ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. 6 സര്‍വീസ് ബേകളുള്ള ഈ കേന്ദ്രത്തില്‍ പ്രതിദിനം എട്ടിലധികം വാഹനങ്ങള്‍ സര്‍വീസ് ചെയ്യാന്‍ സാധിക്കും. കൂടാതെ ഡ്രൈവര്‍മാര്‍ക്കുള്ള താമസസൗകര്യം, 24 മണിക്കൂര്‍ ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ആഡ്ബ്ലൂ ലഭ്യത എന്നിവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി കൈവരിച്ച മികച്ച വളര്‍ച്ചയ്ക്ക് പിന്നാലെയാണ് കമ്പനി ഒഡീഷയില്‍ പുതിയ അത്യാധുനിക ട്രക്ക്, ബസ് ഡീലര്‍ഷിപ്പ് ആരംഭിച്ചത്. 43,560 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ വിശാലമായ കേന്ദ്രം ഉപഭോക്താക്കള്‍ക്ക് വേഗതയേറിയതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കും. ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ഇന്‍റര്‍മീഡിയറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ബസുകള്‍ എന്നിവയുടെ വില്‍പനയും സ്പെയര്‍ പാര്‍ട്സുകളും സര്‍വീസും ഈ ഡീലര്‍ഷിപ്പില്‍ ലഭ്യമാവും. കട്ടക്കിലെ മാ ദുര്‍ഗ ഓട്ടോ ടെക് മഹീന്ദ്രയുടെ ട്രക്ക് ആന്‍ഡ് ബസ് ബിസിനസിന്‍റെ പുതിയ ഡീലര്‍.
കട്ടക്കിലെ പുതിയ അത്യാധുനിക ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് മഹീന്ദ്ര ട്രക്ക്സ്, ബസസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്‍റ് പ്രസിഡന്‍റും മഹീന്ദ്ര ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ വിനോദ് സഹായ് പറഞ്ഞു. ട്രക്ക്, ബസ് വിപണിയില്‍ മഹിന്ദ്ര ഗ്രൂപ്പിന് നിലവില്‍ 7% വിപണി വിഹിതമുണ്ട്. ഇത് 2031 സാമ്പത്തിക വര്‍ഷത്തോടെ 10-12% ആയും, 2036-ഓടെ 20%-ല്‍ അധികമായും ഉയര്‍ത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന ഉല്‍പന്നങ്ങളും ഐമാക്സ് പോലുള്ള അത്യാധുനിക ടെലിമാറ്റിക്സ് സാങ്കേതികവിദ്യയും വഴി ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മഹീന്ദ്ര ട്രക്ക്സ്, ബസസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എക്വിപ്മെന്‍റ് ബിസിനസ് ഹെഡ് ഡോ.വെങ്കട് ശ്രീനിവാസ് പറഞ്ഞു.
എസ്എംഎല്‍ നെറ്റ്വര്‍ക്കുമായി ചേര്‍ന്ന്, മഹിന്ദ്രയുടെ ട്രക്ക് ആന്‍ഡ് ബസ് വിഭാഗത്തിന് ഇപ്പോള്‍ ഇന്ത്യയിലുടനീളം 200-ലധികം 3എസ് ഡീലര്‍ഷിപ്പുകളും, 400-ലധികം സെക്കന്‍ഡറി സര്‍വീസ് പോയിന്‍റുകളും, 2000-ലധികം സ്പെയര്‍ റീട്ടെയിലര്‍മാരുമുണ്ട്. കൂടാതെ 200-ലധികം മൊബൈല്‍ സര്‍വീസ് വാനുകളും 22 എക്സ്ക്ലൂസീവ് എം-പാര്‍ട്സ് പ്ലാസകളും സജ്ജമാണ്. സാങ്കേതിക വിദഗ്ധര്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ ഹെല്‍പ്പ് ലൈന്‍ ആയ നൗ 24ഃ7 വഴി ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും തത്സമയ പിന്തുണയും ലഭ്യമാണ്. മഹീന്ദ്ര ബ്ലാസോ എക്സ്, ഫ്യൂരിയോ, ഒപ്റ്റിമോ, ജയോ എന്നീ മോഡലുകള്‍ക്ക് ഇരട്ട സര്‍വീസ് ഗ്യാരണ്ടി മഹീന്ദ്ര നല്‍കുന്നുണ്ട് ഇത്തരത്തില്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍ ട്രക്ക് നിരയില്‍ ഇരട്ട ഗ്യാരണ്ടി ഉറപ്പുനല്‍കുന്ന ഏക കമ്പനി കൂടിയാണ് മഹീന്ദ്ര. വാഹനം 48 മണിക്കൂറിനുള്ളില്‍ തിരികെ നിരത്തിലിറക്കിയില്ലെങ്കില്‍, ഉപഭോക്താവിന് പ്രതിദിനം 1000 രൂപയാണ് കമ്പനി നല്‍കുക. ഡീലര്‍ വര്‍ക്ക്ഷോപ്പില്‍ 36 മണിക്കൂറിനുള്ളില്‍ സര്‍വീസ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പ്രതിദിനം 3000 രൂപയും കമ്പനി നല്‍കും.
