• പ്രീമിയം ടിവികൾ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, വിൻഡോസ് ലാപ്ടോപ്പുകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ
തിരുവനന്തപുരം, ജനുവരി 27, 2026: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ക്രോമ, തിരുവനന്തപുരത്തെ തങ്ങളുടെ രണ്ടാമത്തെ സ്റ്റോർ വെള്ളയമ്പലത്ത് ആരംഭിച്ചു. കേരളത്തിലെ ഒമ്പതാമത്തെ ക്രോമ സ്റ്റോറാണിത്. സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സ്റ്റോർ സജ്ജമാക്കിയിരിക്കുന്നത്. പുതിയ സ്റ്റോർ ആരംഭിക്കുന്നതിലൂടെ, പ്രധാന നഗരങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നത് തുടരുന്ന ക്രോമ, ലോകോത്തര നിലവാരമുള്ള ഇലക്ട്രോണിക്സ് ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് അരികിലെത്തിക്കുകയും ചെയ്യുന്നു.
വെള്ളയമ്പലം–ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിൽ ബിൽഡിംഗിന് സമീപമുള്ള പത്മ സരസ്സിൽ ഏകദേശം 7,467 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ വിപുലമായ സ്റ്റോർ, ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളും ഗൃഹോപകരണങ്ങളും വിദഗ്‌ധ ജീവനക്കാരുടെ സഹായത്തോടെ നേരിട്ട് കണ്ടും പ്രവർത്തിപ്പിച്ചും ബോധ്യപ്പെടാൻ അവസരമൊരുക്കുന്നു. പ്രധാനപ്പെട്ട ഒരു ജനവാസ-വാണിജ്യ മേഖലയായതിനാൽ തന്നെ നഗരത്തിലെ സാങ്കേതിക വിദ്യയിൽ താല്പര്യമുള്ള കുടുംബങ്ങൾക്കും പ്രൊഫഷണലുകൾക്കും മികച്ച സേവനം നൽകാൻ അനുയോജ്യമായ ഒരു പ്രധാനപ്പെട്ട സ്ഥലമാണിത്.
പുതിയ സ്റ്റോറിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്കായി ജനുവരി 25 മുതൽ ഫെബ്രുവരി 24 വരെ മികച്ച ഓഫറുകളാണ് ക്രോമ ഒരുക്കിയിരിക്കുന്നത്.
ഗൃഹോപകരണ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 55 ഇഞ്ച് വലുപ്പമുള്ള ടിവികൾ, 400 ലിറ്ററിന് മുകളിലുള്ള റഫ്രിജറേറ്ററുകൾ, 9 കിലോയോ അതിന് മുകളിലോ ഉള്ള വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് 8 ശതമാനം വരെ കിഴിവ് ലഭിക്കും. എല്‍ജി, സാംസംഗ്, ക്രോമ ബ്രാൻഡുകൾക്ക് ഈ ഓഫര്‍ ലഭ്യമാണ്.
സ്മാർട്ട്ഫോണുകളില്‍ സാംസങ്, വിവോ എന്നീ ബ്രാൻഡുകളുടെ ആൻഡ്രോയിഡ് ഫോണുകൾക്ക് 6 ശതമാനം വരെ കിഴിവുണ്ട്. 50,000-ത്തിന് മുകളിൽ വിലയുള്ള വിൻഡോസ് ലാപ്ടോപ്പുകൾക്ക് 5 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
“കേരളം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. തിരുവനന്തപുരത്ത് കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കുന്നതില്‍ ഞങ്ങള്‍ ആഹ്ളാദിക്കുന്നു. ഉൽപ്പന്നങ്ങളുടെ തത്സമയ പ്രദർശനത്തിലൂടെയും വിദഗ്ധരുടെ സഹായത്തോടെയും ഉപഭോക്താക്കൾക്ക് അനുയോജ്യമായ സാങ്കേതികവിദ്യ തിരഞ്ഞെടുക്കാൻ ഈ സ്റ്റോർ സഹായിക്കും,” – ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡ് വക്താവ് പറഞ്ഞു.
സ്റ്റോർ എല്ലാ ദിവസവും രാവിലെ 11:00 മുതൽ രാത്രി 9:00 വരെ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് വെള്ളയമ്പലം സ്റ്റോർ സന്ദർശിക്കുകയോ www.croma.com എന്ന വെബ്‌സൈറ്റ് ലോഗിൻ ചെയ്യുകയോ ചെയ്യാം.
