തൃശൂര്‍: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് 2 കോടി രൂപയുടെ സഹായവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍. പദ്ധതിയിലൂടെ കേരളത്തിലുടനീളമുള്ള ആയിരം രോഗികള്‍ക്ക് 20000 രൂപയുടെ അവശ്യ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. ഫെബ്രുവരി 4ന് തൃശൂർ ചക്കോളാസ് പവലിയൻ കൺവെൻഷൻ സെന്ററിൽ കോര്‍പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ് മുഖ്യാതിഥിയാകും. വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റല്‍ ഗൈനക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസ് വിഭാഗം ഡയറക്ടര്‍ ഡോ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലുടനീളമുള്ള ആശുപത്രികളിലാണ് പദ്ധതിയുടെ സേവനം ലഭ്യമാകുക.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ല്‍ ആരംഭിച്ച ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് ചെയ്തു വരുന്നത്.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി നിര്‍ധനരായ രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക; 8086363946, 9495442917
