no alcohol, no drugs, sign
കൊച്ചി.സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുകയും മാരക രാസലഹരിയുടെ വ്യാപനം കർശനമായി തടയുകയും ചെയ്യുന്ന സർക്കാരാണ് ഇനി അധികാരത്തിൽ വരേണ്ടത്. സംസ്ഥാന സർക്കാരിൻ്റെ മദ്യ നയം തിരുത്തപ്പെടണം. മാരക രാസലഹരികളുടെ വ്യാപനവും പൂർണ്ണമായി തടയണം. പുതുതലമുറയിൽ ലഹരി ഉപയോഗം തടയാൻ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ ഇവരെ ജോലിക്കെടുക്കും മുൻപ് ലഹരി ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ ഒപ്പിട്ടു വാങ്ങണം.
നാട്ടിൽ മദ്യപാനം പ്രോൽസാഹിപ്പിക്കാൻ സർക്കാർ വെമ്പൽ കൊള്ളുകയാണ്. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്ന് കെ സി ബി സി മദ്യ- ലഹരി
വിരുദ്ധ സമിതി മധ്യമേഖല എക്സിക്യൂട്ടീവ് അംഗം ഷൈബി പാപ്പച്ചൻ പറഞ്ഞു. ജനവിരുദ്ധമദ്യ നയത്തിനെതിരെയുള്ള തിരിച്ചടിയാണ് തദ്ധേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ലഭിച്ചതെന്ന് ഷൈബി പാപ്പച്ചൻ ചൂണ്ടിക്കാട്ടി. തിരിച്ചടിയിൽ നിന്ന് ഇനിയും പാഠം പഠിക്കാതെ ഡിസ്റ്റലറികൾക്ക് അനുമതി നൽകിയും പുതിയ ബ്രാണ്ടിക്ക് പേര് തേടിയും മുന്നോട്ട് പോകുന്ന സർക്കാരിന് വരുന്ന നിയമസഭ ഇലക്ഷനിൽ ഇതിനേക്കാൾ കനത്ത തിരിച്ചിടിയുണ്ടാകുമെന്ന് മദ്യ- ലഹരി വിരുദ്ധ സമിതി മുന്നറിയിപ്പ് നൽകി.
