Home » Blog » Kerala » സാംസങ് ഫിറ്റ് ഇന്ത്യ റിപ്പബ്ലിക്ക് വാക്ക്-എ-തോണ്‍ ചലഞ്ച്
IMG-20260125-WA0002

കൊച്ചി: ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ വാക്ക്-എ-തോണ്‍ ’26 എന്ന സ്‌റ്റെപ്പ് കൗണ്ട് ചലഞ്ച് പ്രഖ്യാപിച്ചു. സാംസങ് ഹെല്‍ത്ത് ആപ്പിലൂടെയാണ് മത്സരം നടക്കുന്നത്.

രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചലഞ്ച് ജനുവരി 26 മുതല്‍ ഫെബ്രുവരി 24 വരെ നീളും. 30 ദിവസത്തിനുള്ളില്‍ 2 ലക്ഷം ചുവടുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ക്ക് അര്‍ഹത ലഭിക്കും.

പങ്കെടുക്കുന്നവര്‍ക്ക് സാംസങ് ഹെല്‍ത്ത് ആപ്പില്‍ ചുവടുകള്‍ ട്രാക്ക് ചെയ്യാനും ലീഡര്‍ബോര്‍ഡിലൂടെ പ്രകടനം പരിശോധിക്കാനും കഴിയും. ലക്ഷ്യം പൂര്‍ത്തിയാക്കുന്നവര്‍ സാംസങ് മെമ്പേഴ്‌സ് ആപ്പിലെ ബെനിഫിറ്റ്‌സ് വിഭാഗത്തില്‍ ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡിലൂടെ ഭാഗ്യഡ്രോയില്‍ പങ്കെടുക്കാം.

ഭാഗ്യഡ്രോയില്‍ മൂന്ന് പേര്‍ക്ക് 10,000 രൂപയുടെ അമസോണ്‍ ഗിഫ്റ്റ് കാര്‍ഡും, 1,000 പേര്‍ക്ക് 500 രൂപയുടെ അമസോണ്‍ ഗിഫ്റ്റ് കാര്‍ഡും ലഭിക്കും.

ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുള്ള സാംസങിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.