Home » Blog » Uncategorized » ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി തമ്പും വിശ്വശാന്തി ഫൗണ്ടേഷനും: 600-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
IMG-20260124-WA0001

അഗളി, അട്ടപ്പാടി:ലഹരി വിപത്തിനെതിരെ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി അഗളി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തമ്പ് , വിശ്വശാന്തി ഫൗണ്ടേഷൻ, EY എന്നിവയുടെ നേതൃത്വത്തിൽ ‘ബി എ ഹീറോ’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.

​അഗളി ഗവൺമെന്റ് ഹൈസ്കൂളിലെ 600-ഓളം വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുത്തു. പുതിയ തലമുറയെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാനും അവർക്ക് ശരിയായ ദിശാബോധം നൽകാനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

​തമ്പ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല, സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും കുട്ടികൾ ചെറുപ്പത്തിലേ ഇത്തരം വിപത്തുകളെ തിരിച്ചറിയണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

PTA പ്രസിഡണ്ട്‌ ജാക്കിർ മുഹമ്മദ്, SMC ചെയർമാൻ അനിൽ കുമാർ, സ്കൂൾ അധ്യാപിക ഷെമിമോൾ, മനീഷ് ശ്രീകാര്യം, രാമു കെ എ, ബിനിൽ കുമാർ തറയിൽ, ഡോണ എന്നിവർ പ്രസംഗിച്ചു. പ്രസാദ് മാണിക്ക് ക്ലാസുകൾക്ക് നേതൃത്വം നൽകി. EY പ്രതിനിധികളും പങ്കെടുത്തു.

ലഹരിക്കെതിരായ പോരാട്ടത്തിൽ കുട്ടികളെ ‘ഹീറോ’കളായി മാറ്റുക എന്ന സന്ദേശമാണ് ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നത്.