Home » Blog » Kerala » പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ച് ഐബിഎം
IMG-20260123-WA0080

കൊച്ചി: ഡിജിറ്റല്‍ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐബിഎം ‘സോവറിന്‍ കോര്‍’ എന്ന പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചു. സംരംഭങ്ങള്‍, സര്‍ക്കാരുകള്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് സ്വന്തം നിയന്ത്രണത്തിലുള്ള സുരക്ഷിതവും നിയമാനുസൃതവുമായ എഐ റെഡി സോവറിന്‍ പരിസ്ഥിതികള്‍ നിര്‍മിക്കാനും വിന്യസിക്കാനും ഇത് സഹായിക്കും.

ഡാറ്റ എവിടെയാണ് സൂക്ഷിക്കുന്നത് എന്നതില്‍ മാത്രം ഒതുങ്ങാതെ, ടെക്‌നോളജി നിയന്ത്രണം, ആക്‌സസ്, ഗവേണന്‍സ്, എഐ മോഡലുകളുടെ പ്രവര്‍ത്തനം എന്നിവ മുഴുവന്‍ സ്ഥാപനങ്ങളുടെ കൈവശം നിലനിര്‍ത്തുകയാണ് ‘സോവറിന്‍ കോറി’ന്റെ ലക്ഷ്യം. റെഡ് ഹാറ്റിന്റെ ഓപ്പണ്‍ സോഴ്‌സ് അടിസ്ഥാനത്തിലാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ ടെക് പ്രിവ്യൂയായി ലഭ്യമാകുന്ന ഇത്, 2026 മധ്യത്തോടെ പൂര്‍ണമായും പുറത്തിറക്കുമെന്ന് ഐബിഎം അറിയിച്ചു.