Home » Blog » Kerala » ഇടപ്പള്ളി എളങ്കല്ലൂര്‍ സ്വരൂപം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇ-കാണിക്ക
IMG-20260121-WA0048

കൊച്ചി, ജനുവരി 21, 2026: ഇടപ്പള്ളി എളങ്കല്ലൂര്‍ സ്വരൂപം ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ-കാണിക്ക സംവിധാനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ സേവനം ഒരുക്കിയത്. ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഭക്തർക്ക് ഇ-കാണിക്ക സമർപ്പിക്കാൻ ഇതിലൂടെ സാധിക്കും.

ഉദ്ഘാടന ചടങ്ങില്‍ എസ്‌ഐബി സീനിയര്‍ ജനറല്‍ മാനേജര്‍ & ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് ബിജി എസ്.എസ് , സീനിയര്‍ ജനറല്‍ മാനേജര്‍ & സിഐഒ സോണി എ , എറണാകുളം റീജണല്‍ ഹെഡ് ടൈനു ഈഡന്‍ അമ്പാട്ട് , എംജി റോഡ് ക്ലസ്റ്റര്‍ ഹെഡ് ഡേവിഡ് മഞ്ഞളി, ഇടപ്പള്ളി ബ്രാഞ്ച് ഹെഡ് ശ്രുതി എ.ആര്‍, ക്ഷേത്ര ട്രസ്റ്റിമാരായ ഡോ. സുബ്രഹ്മണ്യ രാജ, ഇന്ദിര രാജ എന്നിവർ പങ്കെടുത്തു.