Home » Blog » Kerala » പുതുതലമുറ ട്രക്കുകള്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്
IMG-20260121-WA0046

കൊച്ചി: ഇന്ത്യയിലെ ട്രക്ക് ഗതാഗത മേഖലയെ പൂര്‍ണമായി മാറ്റിമറിക്കുന്ന, നാഴികക്കല്ലായി മാറാന്‍ പോകുന്ന നീക്കത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളും സഞ്ചാര പരിഹാര ദാതാവുമായ ടാറ്റ മോട്ടോഴ്‌സ് ഏഴ് മുതല്‍ 55 ടണ്‍ വരെ ഭാരം വഹിക്കാവുന്ന 17 ട്രക്കുകളുടെ അടുത്ത തലമുറ ഉല്‍പ്പന്നനിര പുറത്തിറക്കി.

ഇതിലൂടെ സുരക്ഷ, ലാഭം, പുരോഗതി എന്നിവയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയാണ് കമ്പനി. സമഗ്രമായ ഈ പുറത്തിറക്കലിലൂടെ പുതുപുത്തന്‍ അസുറ സീരീസ്, അത്യാധുനിക ടാറ്റ ട്രക്ക്‌സ് ഇവി ശ്രേണി, നിലവില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ പ്രൈമ, സിഗ്‌ന, അള്‍ട്രാ പ്ലാറ്റ്‌ഫോമുകളുടെ നിര്‍ണായക അപ്‌ഗ്രേഡുകള്‍ എന്നിവ അവതരിപ്പിക്കുന്നു. കര്‍ശനമായ ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ട്രക്കുകള്‍ വരുമാന സാധ്യത പരമാവധിയാക്കുകയും, മൊത്തം ചെലവ് കുറയ്ക്കുകയും, വാഹന പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുകയും ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് കൂടുതല്‍ വിജയം നല്‍കുകയും ചെയ്യും.
സുരക്ഷിതവും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ലോജിസ്റ്റിക്‌സിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം മൂലം ഇന്ത്യയിലെ ട്രക്കിംഗ് രംഗം ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും പുതിയ അസുറ പരമ്പര, നൂതനവും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള രണ്ട് പവര്‍ട്രെയിനുകള്‍, തങ്ങളുടെ പുതിയ ഐഎംഒ ഇവി ആര്‍ക്കിടെക്ചറിലെ ഇന്ത്യയിലെ ഏറ്റവും വിശാലമായ സീറോ എമിഷന്‍ വൈദ്യുതി ട്രക്കുകളും ടിപ്പറുകളും അവതരിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഗിരീഷ് വാഗ് പറഞ്ഞു.
ഉല്‍പ്പാദനക്ഷമത, സുരക്ഷ, സുഖസൗകര്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അസുറ, ക്ഷീണ രഹിത ഡ്രൈവിംഗ് അനുഭവത്തിനായി രൂപഭംഗിയേയും ലക്ഷ്യത്തെയും സംയോജിപ്പിക്കുന്നു. മികച്ച പ്രകടനവും കാര്യക്ഷമതയും നല്‍കുന്ന പുതിയ 3.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാല്‍ പ്രവര്‍ത്തിക്കുന്ന അസുറ, വിശ്വാസ്യതയ്ക്കും പ്രവര്‍ത്തന സമയത്തിനും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്നു. 7 മുതല്‍ 19 ടണ്‍ വരെ ഭാരമുള്ള കോണ്‍ഫിഗറേഷനുകളില്‍ അസുറ ശ്രേണി വാഗ്ദാനം ചെയ്യപ്പെടും, ഇകൊമേഴ്‌സ്, എഫ്എംസിജി വിതരണം മുതല്‍ വൈറ്റ് ഗുഡ്‌സ് ഡെലിവറി, നിര്‍മ്മാണ സാമഗ്രികളുടെ ഗതാഗതം, കാര്‍ഷിക, വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ നീക്കം, ഇന്റര്‍സിറ്റി, മീഡിയംഹോള്‍, റീജിയണല്‍ ലോജിസ്റ്റിക്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകള്‍ക്ക് ഇത് തികച്ചും അനുയോജ്യമാണ്.
സിഗ്‌ന, പ്രൈമ, അള്‍ട്രാ, പുതിയ അസുറ ശ്രേണി എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ട്രക്ക് ഉല്‍പ്പന്ന നിരയും സമഗ്രമായി നവീകരിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് റോഡ് സുരക്ഷയ്ക്ക് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു. കര്‍ശനമായ ഇസിഇ ആര്‍ 29 03 ആഗോള കൂട്ടിമുട്ടല്‍ സുരക്ഷാ മാനദണ്ഡം (യൂറോ ക്രാഷ് മാനദണ്ഡങ്ങള്‍) പാലിക്കും ഇത്. മുന്നിലും വശങ്ങളിലും ആഘാതങ്ങള്‍ ഉണ്ടാകുന്നതും ഉരുണ്ട് മറിയലിലും സംരക്ഷണത്തിനായി രൂപകല്‍പ്പന ചെയ്ത ക്യാബിനുകളാണ് ഈ ട്രക്കുകളില്‍ ഉള്ളത്. കൂടാതെ അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, കൊളീഷന്‍ മിറ്റിഗേഷന്‍ സിസ്റ്റങ്ങള്‍ പോലുള്ള 23 ഇന്ത്യനിര്‍ദ്ദിഷ്ട നൂതന സജീവ സുരക്ഷാ സാങ്കേതികവിദ്യകള്‍ വരെ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. അടുത്ത തലമുറ കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമായ ഫ്‌ലീറ്റ് എഡ്ജ് വഴിയുള്ള തത്സമയ ഡ്രൈവിംഗ് പെരുമാറ്റ നിരീക്ഷണം സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. തങ്ങളുടെ ട്രക്കുകളെ ഈ അഭിലഷണീയമായ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഏക ഇന്ത്യന്‍ നിര്‍മ്മാതാവാക്കി ടാറ്റ മോട്ടോഴ്‌സിനെ മാറ്റുന്നു ഇതെല്ലാം.ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ ലോജിസ്റ്റിക്‌സിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തിക്കൊണ്ട് ടാറ്റ മോട്ടോഴ്‌സ്, പുതിയ ഐ എംഒഇവി (ഇന്റലിജന്റ് മോഡുലാര്‍ ഇലക്ട്രിക് വെഹിക്കിള്‍) ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കി, ടാറ്റ ട്രക്ക്‌സ്.ഇവി ബ്രാന്‍ഡിന് കീഴില്‍, 7 മുതല്‍ 55 ടണ്‍ വരെ ഭാരമുള്ള ഇലക്ട്രിക് ട്രക്കുകളുടെ ഒരു സമഗ്ര ഉല്‍പ്പന്ന നിര വതരിപ്പിക്കുന്നത്.