Home » Blog » Kerala » ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്ളീസ്ഗ്രോഅപ്പ് ഫിജിറ്റല്‍ റോഡ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു
IMG-20260116-WA0042

കൊച്ചി: രാജ്യത്തെ റോഡ് അപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിഭാഗവും

മനുഷ്യന്‍ സൃഷ്ടിക്കുന്ന പിഴവുകളാണ് കാരണമാകുന്നത് എന്ന പശ്ചാത്തലത്തില്‍ റോഡുകളിലെ അപക്വവും ഉത്തരവാദിത്തമില്ലാത്തതുമായ പെരുമാറ്റത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കാനായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്ളീസ്ഗ്രോഅപ്പ് (ജഹലമലെഏൃീംഡു) എന്ന ഫിജിറ്റല്‍ റോഡ് ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു.

റോഡപകടങ്ങള്‍ക്ക് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയോ വാഹനങ്ങളുടെ തകരാറോ ആണെന്ന് ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും അമിതവേഗം, സിഗ്നല്‍ തെറ്റിക്കുന്നത്, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിംഗ്, മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളോടുള്ള അവഗണന തുടങ്ങിയ ഒഴിവാക്കാനാകുന്ന പെരുമാറ്റങ്ങളാണ് ഭൂരിഭാഗം മരണങ്ങള്‍ക്കും കാരണം. സ്വയം ഡ്രൈവിംഗ് ശീലങ്ങളെ വിലയിരുത്താനും ഉത്തരവാദിത്തബോധം വളര്‍ത്താനും പ്രേരിപ്പിക്കുക എന്നതാണ് ഈ കാമ്പയിന്‍റെ ലക്ഷ്യം.

പ്ളീസ്ഗ്രോഅപ്പ് കാമ്പയിനിലൂടെ റോഡുകളിലെ അശ്രദ്ധയെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിപ്പിക്കാനാണ് ഉജ്ജീവന്‍ എസ്എഫ്ബി ശ്രമിക്കുന്നത്. നിയമലംഘനം എന്നത് ധീരതയോ, സ്റ്റൈലോ, മുതിര്‍ന്നവര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയോ അല്ല മറിച്ച് അത് തികച്ചും ബാലിശമാണ്. ആക്ഷേപഹാസ്യവും ദൃശ്യവൈരുധ്യവും ഉപയോഗിച്ചു ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗിനെ കുട്ടിത്തം നിറഞ്ഞ ഭാഷയിലേക്കും ചിത്രങ്ങളിലേക്കും മാറ്റി ഈ പ്രചാരണം ശക്തമാക്കുന്നത്. പൊതുനിരത്തുകളില്‍ ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങള്‍ എത്രത്തോളം യോജിക്കാത്തതാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ വീഡിയോകള്‍, ഡിജിറ്റല്‍ കണ്ടന്‍റ് എന്നിവയിലൂടെ ഒരു നിമിഷത്തെ തെറ്റായ തീരുമാനം നിരപരാധികളായ ആളുകളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് ഈ കാമ്പയിന്‍ തെളിയിക്കുന്നു. നിങ്ങള്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുമ്പോള്‍, നിങ്ങള്‍ കുട്ടിയെപ്പോലെ പെരുമാറുകയാണ്; ഇനി വളരേണ്ട സമയമാണ് എന്ന ലളിതമായ ആശയമാണ് ഇതിലെ ഓരോ സന്ദേശവും ഊട്ടിയുറപ്പിക്കുന്നത്.

പ്ളീസ്ഗ്രോഅപ്പ് എന്ന റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുജനവും ട്രാഫിക് അധികൃതരുമായി സഹകരിച്ച് ഉജ്ജീവന്‍ എസ്എഫ്ബി ഈ ആഴ്ച നിരവധി നഗരങ്ങളില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ബെംഗളൂരുവില്‍ ഹെല്‍മെറ്റ് ഉപയോഗത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും യാത്രക്കാര്‍ക്ക് നേരിട്ട് ബോധവല്‍ക്കരണം നല്‍കുന്നതിനുമായി പൂര്‍ണ്ണമായും ബ്രാന്‍ഡ് ചെയ്ത ലൈഫ്-സൈസ് ഹെല്‍മെറ്റ് മൊബൈല്‍ വാന്‍ തിരക്കേറിയ സ്ഥലങ്ങളില്‍ റോഡ്ഷോകള്‍ നടത്തും.

കൊല്‍ക്കത്തയില്‍ പബ്ലിക് അനൗണ്‍സ്മെന്‍റ് സംവിധാനങ്ങളും കാമ്പയിന്‍ ചിത്രങ്ങളും അടങ്ങിയ ബ്രാന്‍ഡ് ചെയ്ത മൊബൈല്‍ കാന്‍റര്‍ നഗരത്തിലെ പ്രധാന ട്രാഫിക് കേന്ദ്രങ്ങളില്‍ സജീവമാകും. ഇതോടൊപ്പം അഹമ്മദാബാദിലെ എസ്.ജി. ഹൈവേയിലെ പ്രധാന ജംഗ്ഷനിലും, പൂനെയിലെ ഖരാഡി ട്രാഫിക് ജംഗ്ഷനിലും കാമ്പയിന്‍ സംഘടിപ്പിക്കും. ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റത്തെയും സമൂഹത്തിന്‍റെ സുരക്ഷയെയും കുറിച്ചുള്ള സന്ദേശം രാജ്യമെമ്പാടും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റോഡ് സുരക്ഷാ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ് കാരണം കാലക്രമേണ സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങള്‍ ഒരു ശീലമായി മാറിയിരിക്കും. പ്ളീസ്ഗ്രോഅപ്പ് എന്ന കാമ്പയിനിലൂടെ ആളുകള്‍ക്ക് തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ഒരു പുതിയ സമീപനം സ്വീകരിക്കാനാണ് ശ്രമിക്കുന്നത്. ഉത്തരവാദിത്തമുള്ള ഒരു ബാങ്ക് എന്നത് സമൂഹത്തിന്‍റെ ക്ഷേമത്തിനായി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതില്‍ മാത്രമല്ല സ്വയം ബോധവാനായിരിക്കുക എന്നതും ഉത്തരവാദിത്തമുള്ള പൗരധര്‍മ്മം പുലര്‍ത്തുക എന്നതും ഉള്‍പ്പെടുന്നുവെന്ന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലക്ഷ്മണ്‍ വേലായുധം പറഞ്ഞു.