Home » Blog » Kerala » ജെനസിസ് ഫൗണ്ടേഷൻ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എ.ഐ.എം.എസ്.) ജീവൻ രക്ഷിക്കുന്ന ഹൃദയ ചികിത്സ നല്കി *500 കുട്ടികളെ പിന്തുണയ്ക്കുന്നു
IMG-20260116-WA0041

കൊച്ചി, 2026 ജനുവരി 12: – ഇന്ത്യയിലുടനീളം ശിശുരോഗ ആരോഗ്യപരിചരണത്തിലെ വിടവുകൾ നികത്തുന്ന, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സംഘടനയായ ജെനസിസ് ഫൗണ്ടേഷൻ, കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എ.ഐ.എം.എസ്.) കൺജെനിറ്റൽ ഹാർട്ട് ഡിഫെക്റ്റ് (സി.എച്ച്.ഡി) അഥവാ ജന്മനാലുള്ള ഹൃദയ തകരാറുള്ളതായി രോഗനിർണയം ചെയ്യപ്പെട്ട 500 കുട്ടികളെ പിന്തുണച്ചു. പിന്നാക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ജീവൻ രക്ഷിക്കുന്ന ഹൃദയ പരിചരണം നൽകുന്നതിനുള്ള ഫൗണ്ടേഷന്‍റെ 25 വർഷത്തെ യാത്രയിലെ ഗണ്യമായ ഒരു നേട്ടത്തെയാണ് ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നത്.

ഈ യാത്രയുടെ നിർണായകമായ ഒരു ഭാഗം, ലോകോത്തര സൗകര്യങ്ങളും സ്പെഷ്യലൈസ്ഡ് പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി സേവനങ്ങളും പ്രദാനം ചെയ്യുന്ന നഗരത്തിലെ മുൻനിര ആരോഗ്യ പരിചരണ സ്ഥാപനങ്ങളിലൊന്നായ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എ.ഐ.എം.എസ്.) തമ്മിലുള്ള ദീർഘകാല പങ്കാളിത്തമാണ്. ഈ സഹകരണത്തിലൂടെ, ₹20,000 അല്ലെങ്കിൽ അതിൽ താഴെ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങളിലെ 0–18 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾക്ക് സമയബന്ധിതവും പ്രത്യേകവുമായ ചികിത്സ ലഭിച്ചു.