ദേശീയം, 2026 ജനുവരി 8: ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നായ ഏഥർ എനർജി, എൽ.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കംബൈൻഡ് ചാർജിംഗ് സിസ്റ്റം) കണക്റ്റർ ഘടിപ്പിച്ച 5000+ പബ്ലിക് ഫാസ്റ്റ് ചാർജറുകൾ ഇപ്പോൾ ഏഥർ റൈഡർമാർക്ക് ലഭ്യമാകുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. ഈ നെറ്റ്‌വർക്ക് 395+ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്നു, കൂടാതെ ഏഥർ എനർജി നേരിട്ട് പ്രവർത്തിപ്പിക്കുന്ന 3,675+ ഫാസ്റ്റ് ചാർജറുകളും പങ്കാളി നെറ്റ്‌വർക്കുകൾ വഴി 1400+ ചാർജറുകളും ഇതിൽ ഉൾപ്പെടുന്നു.
ഈ ചാർജറുകൾ പ്രധാന മെട്രോകൾ, ടയർ 2, ടയർ 3 നഗരങ്ങൾ, ഇന്‍റർസിറ്റി റൂട്ടുകൾ എന്നിവിടങ്ങളിൽ തന്ത്രപരമായി വിതരണം ചെയ്യപ്പെടുന്നു, ഇത് ദീർഘദൂര, ദൈനംദിന യാത്രകൾ തടസ്സരഹിതമാക്കുന്നു. ബെംഗളൂരു, പൂനെ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഓരോന്നിലും ഇപ്പോൾ 100+ എൽ.ഇ.സി.സി.എസ്. ചാർജറുകളുണ്ട്, ബെംഗളൂരുവിൽ മാത്രം 240-ലധികം ചാർജറുകളാണുള്ളത്. കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, ഗുജറാത്ത് എന്നിവയാണ് ഏറ്റവും കൂടുതൽ പബ്ലിക് ചാർജർ ലഭ്യതയുള്ള സംസ്ഥാനങ്ങൾ. മെട്രോകൾക്കപ്പുറം, നാസിക്, മലപ്പുറം, ഇൻഡോർ തുടങ്ങിയ നഗരങ്ങളിൽ 45+ പൊതു ഫാസ്റ്റ് ചാർജറുകളാണുള്ളത്, കോഴിക്കോടും കോയമ്പത്തൂരും ഓരോന്നിനും 65+ ഉണ്ട്. ഏഥർ തങ്ങളുടെ ചാർജിംഗ് ശൃംഖല അന്താരാഷ്ട്രതലത്തിൽ വിലുപപ്പെടുത്തിയിട്ടുണ്ട്, നേപ്പാളിലും ശ്രീലങ്കയിലും ഇപ്പോൾ 30+ ഫാസ്റ്റ് ചാർജറുകൾ പ്രവർത്തനക്ഷമമാണ്.
