ഇന്ത്യയിലെ ആദ്യ ഹാബിറ്റ്-ബിൽഡിംഗ് പ്ലാറ്റ്‌ഫോമായ ഹാബിൽഡ്, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ‘ഹർ ഘർ യോഗ’ ആരംഭിച്ചു. 21 ദിവസത്തെ സൗജന്യ യോഗ യാത്രയിലൂടെ, യോഗയെ ഒരു സ്ഥിര ശീലമായി ജീവിതത്തിൽ ഉൾപ്പെടുത്താൻ ആളുകളെ പ്രേരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഈ സംരംഭം ഇതിനോടകം തന്നെ വലിയ ജനപിന്തുണ നേടിയിട്ടുണ്ട്. 2025 ജൂൺ മാസത്തിൽ 35 ലക്ഷത്തിലധികം പേർ ‘ഹർ ഘർ യോഗ’യിൽ പങ്കെടുത്തത്, ചെറിയതും ആവർത്തിക്കാവുന്നതുമായ പ്രവർത്തനങ്ങളിലൂടെ ആരോഗ്യ ശീലങ്ങൾ വളർത്താം എന്ന ആശയത്തിലാണ് ‘ഹർ ഘർ യോഗ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രായം, ലിംഗം, സ്ഥലപരിധി എന്നിവയെ മറികടന്ന്, സമ്മർദ്ദമോ പ്രത്യേക തയ്യാറെടുപ്പുകളോ ഇല്ലാതെ യോഗ ആരംഭിക്കാനോ വീണ്ടും തുടങ്ങാനോ ഈ പദ്ധതി സഹായിക്കുന്നു. വീടിനകത്ത് തന്നെ ലളിതമായി യോഗ ചെയ്യാനാകുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റൽ അധിഷ്ഠിതമായ വലിയൊരു സംരംഭമായ ‘ഹർ ഘർ യോഗ’, യോഗയെ ഒരിക്കൽ മാത്രമുള്ള തീരുമാനമായി കാണാതെ, ദിനചര്യയിലെ സ്ഥിര ശീലമായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. IIT ബിരുദധാരിയും സർക്കാർ അംഗീകൃത യോഗ വിദഗ്ധനുമായ സൗരഭ് ബോത്ര നയിക്കുന്ന ഈ പദ്ധതി, ദിവസേന ചെയ്യുന്ന ചെറിയ പ്രവർത്തനങ്ങളാണ് വലിയ ആരോഗ്യ മാറ്റങ്ങൾക്ക് അടിസ്ഥാനം എന്ന സന്ദേശമാണ് നൽകുന്നത്.
യൂട്യൂബിലൂടെ നടത്തുന്ന ദിനംപ്രതി ലൈവ് ഓൺലൈൻ യോഗ സെഷനുകളാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഇതുവഴി പങ്കാളികൾക്ക് സ്ഥിരതയും പിന്തുണയും ലഭിക്കുകയും, യോഗയെ അവരുടെ ദിവസേനയുള്ള ജീവിതത്തിന്റെ ഭാഗമാക്കാനും സാധിക്കുന്നു. വാട്ട്‌സ്ആപ്പ്, യൂട്യൂബ് പോലുള്ള എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനാൽ, സാങ്കേതിക പരിജ്ഞാനം കുറവുള്ളവർക്കും ഈ സംരംഭത്തിൽ പങ്കാളികളാകാം.
പദ്ധതിയെക്കുറിച്ച് സംസാരിച്ച ഹാബിൽഡിന്റെ സഹസ്ഥാപകനും യോഗ അധ്യാപകനുമായ സൗരഭ് ബോത്ര പറഞ്ഞു: “പലരും വർഷാരംഭത്തിൽ വലിയ ആരോഗ്യ തീരുമാനങ്ങൾ എടുക്കുന്നു, എന്നാൽ അവ തുടർന്നുകൊണ്ടുപോകാൻ പ്രയാസമാണ്. ‘ഹർ ഘർ യോഗ’ വഴി ഞങ്ങൾ ആരോഗ്യത്തെ ലളിതമാക്കുകയാണ്. ദിവസേന ചെറിയ യോഗാഭ്യാസങ്ങൾ ചെയ്യുന്നത് എങ്ങനെ ദീർഘകാല മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് ആളുകൾക്ക് അനുഭവപ്പെടുക എന്നതാണ് ലക്ഷ്യം.” 21 ദിവസത്തെ സൗജന്യ യോഗ യാത്രയ്ക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
