Home » Blog » Kerala » 2025 കലണ്ടർ വർഷത്തിൽ LM ഉം LX ഉം നയിക്കുന്ന അൾട്രാ-ലക്ഷ്വറി മൊബിലിറ്റിയോടുള്ള മുൻഗണന വർദ്ധിച്ചുവരുന്നതായി ലെക്സസ് ഇന്ത്യ മനസ്സിലാക്കുന്നു
IMG-20260109-WA0099

ഇന്ത്യ, ജനുവരി, 2026: ലെക്സസ് ഇന്ത്യ 2025 കലണ്ടർ വർഷം വിജയകരമായ പ്രകടനത്തോടെയാണ് അവസാനിപ്പിച്ചത്. ഇതിനു കാരണമായത് അൾട്രാ-ആഡംബര ഓഫറിംഗുകളോടുള്ള ഉയർന്ന ഡിമാൻഡാണ്. LM ഉം LX ഉം ചേർന്ന് വാർഷികാടിസ്ഥാനത്തിൽ 50% വർദ്ധനവ് രേഖപ്പെടുത്തുകയും, മൊത്തത്തിലുള്ള വില്പനയിൽ ഏകദേശം 19% സംഭാവന നൽകുകയും ചെയ്തു. ഇത് ഉയർന്ന നിലവാരമുള്ള അൾട്രാ-ലക്ഷ്വറി മൊബിലിറ്റിയോടുള്ള വർദ്ധിച്ചുവരുന്നതും സുസ്ഥിരവുമായ മുൻഗണനയെയാണ് എടുത്തുകാണിക്കുന്നത്. ലെക്‌സസിന്‍റെ മുൻനിര മോഡലുകളായ LM, LX എന്നിവയോടുള്ള തുടർച്ചയായ താൽപര്യം അടയാളപ്പെടുത്തപ്പെട്ട വർഷമായിരുന്നു അത്. അതേസമയം, RXഉം ഒരു പ്രധാന വളർച്ചാ ചാലകമായി ഉയർന്നുവന്നിട്ടുണ്ട്, മുൻ വർഷത്തെ അപേക്ഷിച്ച് 2025 കലണ്ടർ വർഷത്തിൽ 18% വളർച്ച കൈവരിക്കുകയും, മൊത്തത്തിലുള്ള വിൽപ്പനയിൽ 22% സംഭാവന നൽകുകയും ചെയ്തു. ഇത് അതിന്‍റെ ശക്തമായ വിപണി സ്വീകാര്യതയ്ക്കും ആഡംബര എസ്.യു.വി. വിഭാഗത്തിൽ ബ്രാൻഡിന്‍റെ സാന്നിധ്യം വികസിപ്പിക്കുന്നതിൽ അതിന്‍റെ പങ്കിനും അടിവരയിടുന്നു.

ഇന്ത്യയിലെ ലെക്സസ് പോർട്ട്‌ഫോളിയോയുടെ ഏറ്റവും ഉയർന്ന ഇടത്ത് സ്ഥാനം പിടിച്ചിരിക്കുന്ന മുൻനിര മോഡലുകൾ – അതായത് LX ഉം LM ഉം – സമാനതകളില്ലാത്ത ആഡംബരവും പരിഷ്കരണവും ആഗ്രഹിക്കുന്ന അതിഥികളുടെ ആവശ്യകതകൾ നിറവേറ്റുന്നു. സമാനതകളില്ലാത്ത ഗാംഭീര്യം, വ്യതിരിക്തമായ രൂപകല്പന, അതിഥികൾക്ക് അസാധാരണമായ സുഖസൗകര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട LM 350h, അതിസൂക്ഷ്മമായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു മാസ്റ്റർപീസാണ്. ഇന്ത്യൻ വിപണിയിൽ ആഡംബര യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്ന ഈ മുൻനിര വാഹനത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പുറത്തിറക്കിയത് മുതൽ തന്നെ, പുതിയ ലെക്സസ് LM 350h രാജ്യവ്യാപകമായി ആഡംബര വാഹന പ്രേമികളെ ആകർഷിച്ചു, കൂടാതെ പ്രീമിയം യാത്രാ അനുഭവത്തിനായുള്ള വർദ്ധിച്ചുവരുന്ന ആഭിലാഷത്തെ പ്രതിഫലിപ്പിക്കുകയും ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തു.