കൊച്ചി: സാംസങ് ഇലക്ട്രോണിക്‌സ് പുതിയ ഗാലക്‌സി ബൂക്ക് 6 അള്‍ട്രാ, ഗാലക്‌സി ബൂക്ക് 6 പ്രോ, ഗാലക്‌സി ബൂക്ക് 6 ലാപ്‌ടോപ്പുകള്‍ എന്നിവ അവതരിപ്പിച്ചു. ഇന്റല്‍ കോര്‍ അള്‍ട്രാ സീരീസ് 3 പ്രോസസറുകളുമായി (ഇന്റല്‍ 18എ സാങ്കേതികവിദ്യ) എത്തുന്ന ഈ സീരീസ്, എഐ അധിഷ്ഠിത ഉല്‍പാദനക്ഷമതയും ശക്തമായ പ്രകടനവും ഒരുമിപ്പിക്കുന്നതാണ്.
വേഗമേറിയ പ്രോസസിംഗ്, മെച്ചപ്പെട്ട മള്‍ട്ടി ടാസ്‌കിംഗ്, എഐ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ എന്‍പിയു എന്നിവ ഗാലക്‌സി ബൂക്ക് 6 സീരീസിന്റെ പ്രധാന സവിശേഷതകളാണ്. ഗാലക്‌സി ബൂക്ക് 6 അള്‍ട്രാ മോഡലില്‍ എന്‍വീഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 5070/5060 ലാപ്‌ടോപ് ജിപിയു ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് കണ്ടന്റ് ക്രിയേഷന്‍, വീഡിയോ എഡിറ്റിംഗ്, ഗെയിമിംഗ് തുടങ്ങിയ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുമെന്നും സാംസങ് അറിയിച്ചു.
സ്ലിം ഡിസൈനിനൊപ്പം മെച്ചപ്പെട്ട കൂളിംഗ് സംവിധാനവും ദീര്‍ഘകാല ബാറ്ററി ലൈഫും ഈ സീരീസിന്റെ പ്രത്യേകതയാണ്. ആദ്യമായി ഗാലക്‌സി ബൂക്ക് പ്രോ സീരീസിലും വേഗര്‍ ചേംബര്‍ കൂളിംഗ് ഉപയോഗിച്ചിരിക്കുന്നു.
സാംസങ് നോക്‌സ് സുരക്ഷാ സംവിധാനവും വിന്‍ഡോസ് 11 സെക്യൂര്‍ഡ്-കോര്‍ പിസി ഫീച്ചറുകളും ഉപയോക്തൃ ഡാറ്റയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നു.
ഗാലക്‌സി ബൂക്ക് 6 അള്‍ട്രാ, പ്രോ , ബൂക്ക് 6 മോഡലുകള്‍ ഗ്രേയും സില്‍വര്‍ നിറങ്ങളിലും 2026 ജനുവരി അവസാനം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ ലഭ്യമാകും. ഗാലക്‌സി ബൂക്ക് 6 എന്റര്‍പ്രൈസ് പതിപ്പ് ഏപ്രില്‍ 2026 മുതല്‍ ചില വിപണികളില്‍ അവതരിപ്പിക്കും.
