Home » Blog » Kerala » 130 ഇഞ്ച് മൈക്രോ ആര്‍ജിബി ടിവി അവതരിപ്പിച്ച് സാംസങ്
IMG-20260106-WA0108

– കളര്‍ സാങ്കേതിക വിദ്യയിലും ഡിസൈനിലും പുതിയ ചരിത്രം

കൊച്ചി: ലോകത്തിലെ ആദ്യത്തെ 130 ഇഞ്ച് മൈക്രോ ആര്‍ജിബി ടിവി (ആര്‍95എച്ച് മോഡല്‍) അവതരിപ്പിച്ച് സാംസങ് ഇലക്ട്രോണിക്സ്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് സാംസങിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ മൈക്രോ ആര്‍ജിബി ഡിസ്പ്ലേ അവതരിപ്പിച്ചത്. അള്‍ട്രാ-പ്രീമിയം ടിവി വിഭാഗത്തില്‍ കളര്‍ സാങ്കേതിക വിദ്യയിലും ഡിസൈനിലും പുതിയ മാനദണ്ഡമാണ് ഈ മോഡല്‍ സ്ഥാപിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

മൈക്രോ ആര്‍ജിബി എന്നത് ഞങ്ങളുടെ ചിത്ര ഗുണനിലവാര നവീകരണത്തിന്റെ പരമാവധി തലമാണ്. പുതിയ 130-ഇഞ്ച് മോഡല്‍ ആ കാഴ്ചപാടിനെ മറ്റൊരു ഉയരത്തിലേക്ക് എത്തിക്കുന്നുവെന്ന് സാംസങ് വിഷ്വല്‍ ഡിസ്പ്ലേ (വിഡി) ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഹുന്‍ ലീ പറഞ്ഞു. ഒരു ദശകത്തിലേറെ മുന്‍പ് അവതരിപ്പിച്ച സാംസങിന്റെ ഒറിജിനല്‍ ഡിസൈന്‍ തത്വശാസ്ത്രത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിച്ചാണ് പുതിയ തലമുറയ്ക്ക് അനുയോജ്യമായ ഈ പ്രീമിയം ഡിസ്പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിവി എന്ന ആശയം പുനര്‍വ്യാഖ്യാനം ചെയ്യുന്ന ഡിസൈന്‍

130-ഇഞ്ച് മൈക്രോ ആര്‍ജിബി ടിവിയുടെ വലുപ്പവും, നെക്സ്റ്റ് ജനറേഷന്‍ കളര്‍ സാങ്കേതികവിദ്യയും, ശ്രദ്ധേയമായ ഡിസൈന്‍ ശൈലിയും സാംസങിന്റെ എഞ്ചിനിയറിംഗ് മികവും പ്രീമിയം എസ്തറ്റിക്‌സും ഒരുമിപ്പിക്കുന്നു. ഭീമാകാരമായ ഫ്രെയിമും മെച്ചപ്പെടുത്തിയ ഓഡിയോ പ്രകടനവുമുള്ള ഈ ടിവി, ഒരു സാധാരണ ടെലിവിഷനായി തോന്നുന്നതിന് പകരം മുറിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്ന ഒരു വമ്പന്‍ ദൃശ്യജാലകമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2013-ല്‍ അവതരിപ്പിച്ച ടൈംലെസ് ഗാലറി ഡിസൈന്റെ നവീന പരിണാമമായ ടൈം ലെസ് ഫ്രെയിം മുഖേന, ”സാങ്കേതികവിദ്യ ഒരു കലാരൂപം” എന്ന ആശയം ടിവി അവതരിപ്പിക്കുന്നു. വന്‍കിട ശില്പകലാ ജാലകങ്ങളുടെ ഫ്രെയിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ഡിസൈന്‍, സ്‌ക്രീന്‍ ഫ്രെയിമിനുള്ളില്‍ ഒഴുകുന്നതുപോലെ ദൃശ്യവത്കരിക്കുകയും, മുറിയുടെ കേന്ദ്ര ആകര്‍ഷണമായി ടിവിയെ മാറ്റുകയും ചെയ്യുന്നു. സ്‌ക്രീന്റെ വലുപ്പത്തിനനുസരിച്ച് ഫ്രെയിമില്‍ സംയോജിപ്പിച്ച ശബ്ദസംവിധാനം, ദൃശ്യവും ശബ്ദവും സ്വാഭാവികമായി ഒന്നിക്കുന്ന അനുഭവം നല്‍കുന്നു.

വലുപ്പത്തിനൊത്ത അത്യുത്തമ ദൃശ്യാനുഭവം

130-ഇഞ്ച് മൈക്രോ ആര്‍ജിബി ടിവിയില്‍ സാംസങിന്റെ ഇതുവരെയുള്ള ഏറ്റവും മുന്നേറിയ മൈക്രോ ആര്‍ജിബി സാങ്കേതികവിദ്യകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്രോ ആര്‍ജിബി എഐ എഞ്ചിന്‍ പ്രോ, മൈക്രോ ആര്‍ജിബി കളര്‍ ബുസ്റ്റര്‍പ്രോ, മൈക്രോ ആര്‍ജിബി എച്ച്ഡിആര്‍ പ്രോ എന്നിവയുടെ സഹായത്തോടെ എഐ ഉപയോഗിച്ച് മങ്ങിയ നിറങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതാക്കുകയും കോണ്‍ട്രാസ്റ്റ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രകാശമുള്ളതും ഇരുണ്ടതുമായ ദൃശ്യങ്ങളില്‍ യാഥാര്‍ത്ഥ്യ ബോധവും സൂക്ഷ്മ വിശദാംശങ്ങളും ഇതിലൂടെ ഉറപ്പാക്കുന്നു.

മൈക്രോ ആര്‍ജിബി പ്രെഷിസന്‍ കളര്‍ 100 സാങ്കേതിക വിദ്യ വഴി ബിടി.2020 വൈഡ് കളര്‍ ഗാമറ്റിന്റെ 100 ശതമാനം നിറങ്ങളും ഈ ഡിസ്പ്ലേ പുനര്‍സൃഷ്ടിക്കുന്നു. ജര്‍മനിയിലെ വെര്‍ബാന്‍ഡ് ഡെ ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ നേടിയിരിക്കുന്ന ഈ ടിവി, യാഥാര്‍ത്ഥ്യത്തിന് അടുത്ത നിറങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കുന്നതായും കമ്പനി അറിയിച്ചു. കൂടാതെ, സാംസങിന്റെ സ്വന്തം ഗ്ലെയര്‍ ഫ്രീ സാങ്കേതിക വിദ്യ പ്രതിഫലനം കുറച്ച് വിവിധ പ്രകാശ സാഹചര്യങ്ങളിലും വ്യക്തമായ ദൃശ്യാനുഭവം ഉറപ്പാക്കുന്നു.
എച്ച്ഡിആര്‍10+ അഡ്വാന്‍സ്ഡ്, എക്ലിപ്സ ഓഡിയോ, മെച്ചപ്പെടുത്തിയ വിഷന്‍ എഐ കംപാനിയന്‍ എന്നിവയും ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍വെര്‍സേഷന്‍ സെര്‍ച്ച്, മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍, എഐ ഫുട്ബോള്‍ മോഡ് പ്രോ, എഐ സൗണ്ട് കണ്ട്രോളര്‍ പ്രോ, ലൈവ് ട്രാന്‍സിലേറ്റ്, ജനറേറ്റീവ് വാള്‍പേപ്പര്‍, മൈക്രോസോഫ്റ്റ് കാപിലോറ്റ്, പെര്‍പ്ലക്സിറ്റി തുടങ്ങിയ എഐ സേവനങ്ങളും പിന്തുണക്കുന്നു.